കര്‍ഷകര്‍ക്ക് വളവും വിത്തുകളും വിതരണം ചെയ്തു
റിപ്പണ്‍: കിസാന്‍ സര്‍വീസ് സൊസൈറ്റിയുടെ സഹകരണത്തോടെ ഹാന്റ് ഇന്‍ ഹാന്‍ഡ് ഇന്ത്യ മൂപ്പൈനാട് പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ഇന്ത്യ കോഫീ കാലാവസ്ഥ പ്രതിരോധ ഭൂപ്രകൃതി പ്രോഗ്രാമിന്റെ ഭാഗമായി കര്‍ഷകര്‍ക്ക് വിത്തുകളും, വളവും, തേനീച്ചകള്‍ ഉള്‍പ്പെടെയുള്ള പെട്ടികളും വിതരണം ചെയ്തു.ഹാന്റ് ഇന്‍ ഹാന്‍ഡ് ഇന്ത്യ കോര്‍ഡിനേറ്റര്‍ ഷമീല്‍ പി.കെ, കിസാന്‍ സര്‍വീസ് സൊസൈറ്റി മൂപ്പൈനാട് ജ.സെക്രട്ടറി സല്‍മാന്‍ എന്‍ റിപ്പണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.കര്‍ഷകര്‍ക്ക് പദ്ധതിയുടെ ഭാഗമാകാന്‍ പുതുക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിസാന്‍ സര്‍വീസ് സൊസൈറ്റി മൂപ്പൈനാട് ഭാരവാഹികളുമായി ബന്ധപ്പെടാന്‍ സാധിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
പദ്ധതിയുടെ ഭാഗമായി അഞ്ചു വര്‍ഷം കൊണ്ട് വിവിധ ആനുകൂല്യങ്ങള്‍ കര്‍ഷകരിലേക്ക് എത്തിക്കുകയും വിളവ് വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ ക്ലാസുകളും, സംവിധാനങ്ങളും നല്‍കുക എന്നതാണ് ലക്ഷ്യം.ഹിന്ദുസ്ഥാന്‍ യൂണി ലിവര്‍ ലിമിറ്റഡ്, ജെ.ഡി.ഇ പീറ്റസ്, ഐ. ഡി.എച്ച് എന്നീ കമ്പനികളുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വയനാട് ജില്ലയിലും,കര്‍ണാടകയിലെ ഹസ്സന്‍, ചിക്കമംഗളുരു, കൂര്‍ഗ് എന്നിവിടങ്ങളിലെ കാപ്പി കര്‍ഷകര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. മൂപ്പൈനാട് പഞ്ചായത്തില്‍ നൂറ്റി അമ്പത് കര്‍ഷകര്‍ക്ക് ഇതിനോടകം കാപ്പി കൃഷി പരിശീലനം നല്‍കി കഴിഞ്ഞു. പരിശീലനം പൂര്‍ത്തിയാക്കുന്ന കര്‍ഷകര്‍ക്ക് ഘട്ടം ഘട്ടമായി ആനുകൂല്യങ്ങള്‍ വിതരണം ചെയ്യും.





Leave a Reply