കണിയാമ്പറ്റ ഗവ. മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ എസ്.പി.സി. പാസിങ് ഔട്ട് പരേഡ്: ഐശ്വര്യ ദേവ് മികച്ച കേഡറ്റ്
കമ്പളക്കാട്: കണിയാമ്പറ്റ ഗവൺമെൻ്റ് മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് (എസ്.പി.സി.) വിഭാഗത്തിൻ്റെ പാസിങ് ഔട്ട് പരേഡ് നടന്നു. 35 കേഡറ്റുകൾ പങ്കെടുത്ത പരേഡിൽ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ്. സല്യൂട്ട് സ്വീകരിച്ച് സംസാരിച്ചു.
സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ കേഡറ്റുകൾ അച്ചടക്കത്തോടെ പരേഡ് നടത്തി. പരേഡ് കമാൻഡറായി ഐശ്വര്യ ദേവും സെക്കൻഡ് ഇൻ കമാൻഡറായി ആര്യനന്ദയും നേതൃത്വം നൽകി. എസ്.പി.സി. എ.ഡി.എൻ.ഓ. മോഹൻദാസ് കേഡറ്റുകൾക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. പരേഡിന് ശേഷം നടന്ന ചടങ്ങിൽ ഐശ്വര്യ ദേവിനെ മികച്ച കേഡറ്റായി തിരഞ്ഞെടുത്തു.
ചടങ്ങിൽ എസ്.പി.സി. ജില്ലാ നോഡൽ ഓഫീസർ (അഡിഷണൽ എസ്.പി. ഇൻചാർജ്) കെ.ജെ. ജോൺസൺ, സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി. എം.എം. അബ്ദുൾ കരീം, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. രജിത, കമ്പളക്കാട് ഇൻസ്പെക്ടർ എസ്.എച്ച്.ഓ. എം.എ. സന്തോഷ്, ജനമൈത്രി എ.ഡി.എൻ.ഓ. കെ.എം. ശശിധരൻ, സ്കൂൾ ഹെഡ്മിസ്ട്രസ് ജസീല കെ. കൈനാടൻ, സീനിയർ സൂപ്രണ്ട് ധനലക്ഷ്മി എന്നിവരും അധ്യാപകരും അനധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.





Leave a Reply