June 17, 2026

വിൽപ്പനയ്ക്കായി സൂക്ഷിച്ച വിദേശ മദ്യവും ഹാൻസുമായി മധ്യവയസ്കൻ പിടിയിൽ

0
IMG_20250801_191829
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി: വൈത്തിരി പോലീസ് നടത്തിയ പരിശോധനയിൽ, വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 12.5 ലിറ്റർ വിദേശ മദ്യവും 598 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസുമായി മധ്യവയസ്കൻ പിടിയിൽ. ചുണ്ടേൽ വെള്ളംകൊല്ലി മണൽപള്ളി വീട്ടിൽ ഖാലിദ് മണൽപള്ളി (50) ആണ് അറസ്റ്റിലായത്.

 

ഇന്ന് ഉച്ചയോടെ പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഖാലിദിന്റെ വീടിനോട് ചേർന്നുള്ള ഷെഡിൽ വൈത്തിരി പോലീസ് പരിശോധന നടത്തിയത്. പരിശോധനയിൽ വിദേശ മദ്യവും ഹാൻസും കണ്ടെത്തുകയായിരുന്നു. ഇയാൾക്കെതിരെ എക്സൈസ് വകുപ്പിൽ മൂന്ന് കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.

 

വൈത്തിരി പോലീസ് ഇൻസ്പെക്ടർ സി.ആർ. അനിൽകുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ അനൂപ്, എ.എസ്.ഐ. അസ്മ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷുക്കൂർ, നാസർ, സിവിൽ പോലീസ് ഓഫീസർ രതിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *