September 14, 2026

ഹൈ വോൾട്ടേജ്: പെരിക്കല്ലൂരിൽ നൂറുകണക്കിന് വീട്ടുപകരണങ്ങൾ കത്തിനശിച്ചു

0
IMG_20250801_205600
By ന്യൂസ് വയനാട് ബ്യൂറോ

പെരിക്കല്ലൂർ: പെരിക്കല്ലൂരിലെ മൂന്നുപാലം ഭാഗത്തുള്ള ഒസള്ളി ഉന്നതിക്ക്സമീപം ട്രാൻസ്ഫോർമറിൽ നിന്നുള്ള അമിത വൈദ്യുത പ്രവാഹം കാരണം നൂറുകണക്കിന് വീടുകളിലെ വൈദ്യുതോപകരണങ്ങൾ കത്തിനശിച്ചു. ടെലിവിഷനുകൾ, ഫ്രിഡ്ജുകൾ, വാഷിംഗ് മെഷീനുകൾ, ലാപ്ടോപ്പുകൾ, ബൾബുകൾ, ട്യൂബുകൾ, വീടിന്റെ വയറിംഗ് ഉൾപ്പെടെയുള്ളവയ്ക്കാണ് കേടുപാടുകൾ സംഭവിച്ചത്.

 

വൈദ്യുത ലൈനിൽ തെങ്ങോല വീണ് ഷോർട്ട് സർക്യൂട്ടുണ്ടായപ്പോൾ ട്രാൻസ്ഫോർമറിലെ ഫ്യൂസ് പ്രവർത്തിക്കാതിരുന്നതാണ് വൻ നാശനഷ്ടങ്ങൾക്ക് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു. ഫ്യൂസ് വയറുകൾ കട്ടി കൂട്ടി കെട്ടിയതും, ട്രാൻസ്ഫോർമറിലേക്കുള്ള ന്യൂട്രൽ ലൈൻ കത്തിപ്പോയതിനെ തുടർന്ന് ന്യൂട്രൽ ലൈനിലൂടെ വൈദ്യുതി പ്രവഹിച്ചതുമാണ് ഇത്രയധികം നാശനഷ്ടങ്ങൾ ഉണ്ടാകാൻ കാരണമെന്നും അവർ ചൂണ്ടിക്കാട്ടി.

 

സംഭവത്തിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ എത്രയും പെട്ടെന്ന് പരിശോധന നടത്തി നഷ്ടപരിഹാരം നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. മുള്ളൻകൊല്ലി പഞ്ചായത്തിലെ പതിനെട്ടാം വാർഡ് മെമ്പർ ജിസ്ര മുനീർ, രണ്ടാം വാർഡ് മെമ്പർ ജോസ് നെല്ലേടം എന്നിവരും എത്രയും വേഗം ജനങ്ങൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *