June 18, 2026

വിദ്യാര്‍ത്ഥികളില്‍ നിന്നടക്കം ഹാന്‍സ് ലഭിച്ച സംഭവം ; എക്‌സൈസിന്റെ പരിശോധന ശക്തമാക്കണം: എസ്ഡിപിഐ

0
site-psd-45
By ന്യൂസ് വയനാട് ബ്യൂറോ

 

തലപ്പുഴ : വിദ്യാര്‍ത്ഥികളില്‍ നിന്നടക്കം കഴിഞ്ഞ ദിവസങ്ങളില്‍ ഹാന്‍സ് പിടികൂടിയ സംഭവം ഞെട്ടിക്കുന്നതാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എക്‌സൈസ് വകുപ്പിന്റെ പരിശോധന ശക്തമാക്കണമെന്നും എസ്ഡിപിഐ തലപ്പുഴ ബ്രാഞ്ച് കമ്മിറ്റി.ഒരു വശത്തു ലഹരിക്കെതിരെ പോരാട്ടം നടത്തുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ മറു വശത്തു അവരെ സഹായിക്കുന്ന നിലപാടാണ് കൈ കൊള്ളുന്നത്.യോഗത്തില്‍ ബ്രാഞ്ച് പ്രസിഡന്റ് വി കബീര്‍ അധ്യക്ഷനായി.ബ്രാഞ്ച് വൈസ് പ്രസിഡന്റ് മുനീര്‍ പി, സെക്രട്ടറി ജംഷീര്‍ സി, ജോയിന്റ് സെക്രട്ടറി സാബിത്ത് പി, ട്രഷറര്‍ ജബ്ബാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

ഹാന്‍സ് വില്‍ക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കുമൊക്കെശിക്ഷ ചെറിയ പിഴ തുകയില്‍ ഒതുക്കുക്കുകയാണ്.
ഇത് ഹാന്‍സ് വിതരണക്കാരെക്കാരെ തെല്ലും ഭയപ്പെടുത്തുന്നില്ലന്ന് മാത്രമല്ല അവരെ വീണ്ടും വീണ്ടും കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ്.
ഇത്തരം ലഹരി വില്പനക്കാര്‍ക്ക് കര്‍ശന ശിക്ഷ വാങ്ങി നല്‍കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറാവണമെന്നും പൊതു സമൂഹം അവര്‍ക്കെതിരെ ജാഗ്രത കൈ കൊള്ളണമെന്നും കമ്മിറ്റി കൂട്ടിച്ചേര്‍ത്തു. ഹാന്‍സ് വില്പന ആരോപിക്കപ്പെടുന്ന കടകളില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഇടപെടലിനപ്പുറം രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യം വെച്ചുള്ള ഇടപെടലുകളും വെല്ലുവിളികളും രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ ഉപേക്ഷിക്കണമെന്നും കമ്മിറ്റി ആവശ്യപെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *