May 26, 2026

ലോക സീനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; യുഎഇ ദേശീയ ടീമിലേക്ക് യാസറും

0
site-psd-46
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ബിഡബ്ല്യുഎഫ് ലോക സീനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ യുഎഇ ദേശീയ ടീമിലേക്ക് യോഗ്യത നേടി വയനാട് സ്വദേശി. ബത്തേരി കൊളഗപ്പാറ പുത്തന്‍പീടികയില്‍ വീട്ടില്‍ യാസര്‍ (49) ആണ് സെപ്റ്റംബറില്‍ തായ്ലന്‍ഡില്‍ വെച്ച് നടക്കുന്ന ലോക ചാംപ്യന്‍ഷിപ്പില്‍ യുഎഇക്കായി മാറ്റുരക്കുന്നത്. പുരുഷ ഡബിള്‍സില്‍ 40 പ്ലസ് വിഭാഗത്തിലാണ് യാസര്‍ യോഗ്യത നേടിയത്. ബാഡ്മിന്റണോടുള്ള ഇഷ്ടവും, പരിശ്രമവുമാണ് അന്താരാഷ്ട്ര ടൂര്‍ണ്ണമെന്റിലേക്ക് എത്തിച്ചത്. കഴിഞ്ഞ 30 വര്‍ഷത്തോളമായി യാസര്‍ ബാഡ്മിന്റണ്‍ രംഗത്തുണ്ട്.

കോസ്മോപൊളിറ്റന്‍ ക്ലബ് ബത്തേരി, കോസ്മോ മീനങ്ങാടി , ദുബായിലെ പവര്‍ ഹൗസ് ക്ലബ് എന്നിവിടങ്ങളിലാണ് യാസര്‍ പരിശീലനം നടത്തിയത്. ഇന്ത്യയിലും യുഎഇയിലുമായി വിവിധ പ്രമുഖ ടൂര്‍ണമെന്റുകളില്‍ ഉള്‍പ്പെടെ യാസര്‍ പങ്കെടുത്തിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *