സ്വകാര്യ സ്‌കൂള്‍ കെട്ടിട നിര്‍മാണം; കരാറുകാരന് നല്‍കാനുള്ള തുക മുഴുവനും നല്‍കിയില്ലെന്ന് പരാതി
കല്‍പ്പറ്റ: പൂതാടിയിലെ സ്വകാര്യ സ്‌കൂള്‍ കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയതിന് കരാറുകാരന് നല്‍കാനുള്ള തുക മുഴുവനും നല്‍കിയില്ലെന്ന് പരാതി. തുക പൂര്‍ണ്ണമായും നല്‍കാത്ത മാനേജുമെന്റിനെതിരെ നിയമ നടപടികളടക്കമുള്ള പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് എസ്.എന്‍.ഡി.പി. സംരക്ഷണ സമിതി ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.ജില്ലാ സെക്രട്ടറി കെ.ആര്‍. ഗോപി, വൈസ് പ്രസിഡന്റ് പി.കെ.രാജന്‍, ട്രഷറര്‍ വി.ഡി. സുഗതന്‍ , കരാറുകാരര്‍ സന്തോഷ് ബാബു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ബന്ധപ്പെട്ട എഞ്ചിനീയര്‍ നല്‍കിയ പ്ലാന്‍ പ്രകാരം മൂന്ന് നിലകളിലായി 12000 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടമാണ് നിര്‍മിച്ച് നല്‍കിയത്. 2.34 കോടി രൂപയാണ് ഇതിന് ചെലവായത്. ഇതില്‍ 1.42 ലക്ഷം രൂപ കരാറുകാരന് നല്‍കിയെങ്കിലും ബാക്കി തുകയായ 96,20,000 രൂപ നല്‍കാതെ മാനേജുമെന്റ് കബളിപ്പിച്ചതായി സമിതി ഭാരവാഹികള്‍ ആരോപിച്ചു.
2022ല്‍ കെട്ടിടം പാര്‍ത്തിയാക്കാറെങ്കിലും ഇതു വരെ പണം തന്നു തീര്‍ത്തിട്ടില്ല. സാമ്പത്തിക ബാധ്യതമൂലം കാരാറുകാരനും കുടുംബവും ആത്മഹത്യയുടെ വക്കിലാണ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, ജില്ലാ പോലീസ് മേധാവി , കേണിച്ചിറ പോലീസ് എന്നിവിടങ്ങളില്‍ പരാതി നല്‍കിയിട്ടും നടപടിയെടുത്തിട്ടില്ല.




Leave a Reply