തരിയോട് ജി.എച്ച്.എസ്.എസില്‍ സ്മാര്‍ട്ട് ഗ്രൂപ്പ്പദ്ധതി
തരിയോട്: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 5 മുതല്‍ 9 വരെ ക്ലാസുകളില്‍ പഠിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട 50 കുട്ടികള്‍ക്ക് വ്യത്യസ്ത പരിശീലന ക്ലാസുകള്‍,ക്യാമ്പുകള്‍, ശില്‍പശാലകള്‍, ഫീല്‍ഡ് ട്രിപ്പുകള്‍, നൈപുണീ പരിശീലനം, ഗണിതശാസ്ത്ര- സ്‌പോക്കണ്‍ ഇംഗ്ലിഷ് പരിശീലനം തുടങ്ങിയവ ലക്ഷ്യം വച്ചു നടപ്പാക്കുന്ന സ്മാര്‍ട്ട് ഗ്രൂപ്പ് 2025 ന്റെ പ്രവര്‍ത്തനോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി നിര്‍വഹിച്ചു. തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക് പ്രതിമാസം രണ്ട് ദിവസം വീതം വ്യക്തിത്വ വികസന- പാഠ്യ-പാഠ്യേതര -പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് സ്മാര്‍ട്ട് .
പി.ടി.എ. പ്രസിഡന്റ് ബെന്നി മാത്യു അധ്യക്ഷനായി.
വാര്‍ഡ് മെമ്പര്‍ വിജയന്‍ തോട്ടുങ്ങല്‍, പ്രധാനാധ്യാപിക ഉഷ കുനിയില്‍, പ്രിന്‍സിപ്പല്‍ രാധിക ടീച്ചര്‍, എം.പി.ടി.എ. പ്രസിഡന്റ് സൂന നവീന്‍, എസ്.എം.സി. ചെയര്‍മാന്‍ പി.എം. കാസിം, അധ്യാപകരായ മറിയം മഹ്‌മൂദ്, പി.കെ സത്യന്‍, കെ.വി. രാജേന്ദ്രന്‍, ബിന്ദു വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. പ്രശസ്ത മോട്ടിവേഷന്‍ ട്രെയിനറായ ജോസഫ് വയനാട് ക്ലാസ് നയിച്ചു.




Leave a Reply