മഞ്ഞപ്പിത്ത വയറിളക്കരോഗങ്ങള്‍: ജില്ലാതലബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു
ആരോഗ്യ വകുപ്പ് ആരോഗ്യ കേരളം, കുടുംബശ്രീ മിഷന്‍ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ മഞ്ഞപ്പിത്ത വയറിളക്ക രോഗങ്ങള്‍ക്കെതിരെ ജില്ലാതല സാമൂഹ്യ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. ഭക്ഷണ ശാലകള്‍, മാലിന്യനിര്‍മ്മാര്‍ജ്ജന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ക്കായാണ് ബോധവത്കരണം നല്‍കിയത്. ലോക ഹെപ്പറ്റൈറ്റിസ്, ഒ.ആര്‍.എസ് ദിനാചരണത്തിന്റെ ഭാഗമായി പനമരം ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച പരിപാടി പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കാമുറ്റം ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കെ.ടി സുബൈര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് എപ്പിഡെമിയോളജിസ്റ്റ് ഡോ വി.ആര്‍ രോഷിത, അര്‍ബന്‍ എപ്പിഡെമിയോളജിസ്റ്റ് ഡോ ഗാന സരസ്വതി, ജില്ലാ ആര്‍.ബി.എസ്.കെ കോ-ഓര്‍ഡിനേറ്റര്‍ ബിന്‍സി ബാബു എന്നിവര്‍ സാമൂഹ്യ ബോധവത്ക്കരണ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ജലജന്യ രോഗങ്ങള്‍ എന്ന വിഷയത്തില്‍ പ്രശ്നോത്തരിയും പനമരം ഗവ നഴ്സിങ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ബോധവത്ക്കരണ സംഗീത നൃത്ത ശില്‍പവും അരങ്ങേറി.
ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ പി ദിനീഷ്, വാര്‍ഡ് അംഗം സുനില്‍കുമാര്‍, പനമരം സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ പി.പി വത്സല, ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ പി.എം ഫസല്‍, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ വി.കെ റജീന, ജില്ലാ പ്രോഗ്രാം മാനേജര്‍ ആശ പോള്‍, പനമരം സാമൂഹ്യാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജേഷ് കാളിയത്ത് എന്നിവര്‍ സംസാരിച്ചു.




Leave a Reply