July 8, 2026

റോഡു സുരക്ഷ പഠന കളരി ആരംഭിക്കും:റാഫ്

0
site-psd-60

കല്‍പ്പറ്റ:ഒരിറ്റു ശ്രദ്ധ;ഒരുപാടായുസ്സ് എന്ന ആപ്ത വാക്യവുമായി ക്ലബ്ബ് അംഗങ്ങള്‍ക്ക് വേണ്ടി റോഡ് സുരക്ഷ പഠന കളരിയും സാമൂഹ്യ വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ലഹരി നിര്‍മാര്‍ജ്ജന കര്‍മ്മ പരിപാടികളും കാര്യക്ഷമമാക്കും വിധം ബോധവല്‍ക്കരണ സെമിനാറുകള്‍ സംഘടിപ്പിക്കാന്‍ റോഡ് ആക്‌സിഡന്റ് ആക് ഷന്‍ ഫോറം മുട്ടില്‍ യംങ് മെന്‍സ് & പ്രതിഭ ഗ്രന്ഥാലയത്തില്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ക്ലബ്ബ് പ്രസിഡണ്ട് ഇ. പുഷ്പാനന്ദകുമാറിന്റെ അധ്യക്ഷനായി. അവലോകന യോഗം ഗ്രാമപഞ്ചായത്തംഗം കുഞ്ഞഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.

റാഫ് വയനാട് ജില്ലാ പ്രസിഡണ്ട് ഫാരിസ് മുഹമ്മദ് സൈന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ല ജനറല്‍ സെക്രട്ടറി സജി മണ്ഡലത്തില്‍ വിഷയാവതരണം നിര്‍വ്വഹിച്ചു. പി കൃഷ്ണന്‍,സുനില്‍ മുട്ടില്‍,എംപി ജോര്‍ജ്,ബാബു തോമസ്,സജിത അനില്‍, ദേവകുമാര്‍,ജോസ് പ്രകാശ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ക്ലബ്ബ് സെക്രട്ടറി എം കെ ജയിംസ് സ്വാഗതം പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *