July 31, 2026

തലപ്പുഴയിൽ ഹരിത കർമ്മ സേനക്ക് സമർപ്പിച്ച ‘നിലാവെളിച്ചം’ ഗാനം ജില്ലാ കളക്ടർ പ്രകാശനം ചെയ്തു

0
IMG_20250803_205239
By ന്യൂസ് വയനാട് ബ്യൂറോ

തലപ്പുഴ: തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനയ്ക്കായി ഒരുക്കിയ ‘നിലാവെളിച്ചം’ എന്ന ഗാനം ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ ഐ.എ.എസ്. പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കമറുന്നിസ സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയ് അധ്യക്ഷത വഹിച്ചു.

 

നാടിന്റെ ശുചിത്വ പരിപാലനത്തിൽ ഹരിത കർമ്മ സേനാംഗങ്ങൾ നടത്തുന്ന സേവനം ശ്രദ്ധേയമാണെന്ന് കളക്ടർ അഭിപ്രായപ്പെട്ടു. മുണ്ടക്കയം ചൂരൽമല ദുരന്തത്തിൽ അവർ നടത്തിയ പ്രവർത്തനം എന്നും സ്മരണീയമാണെന്നും കളക്ടർ കൂട്ടിച്ചേർത്തു. ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങളുടെ ചിട്ടയായ പ്രവർത്തനങ്ങളെ കളക്ടർ അഭിനന്ദിച്ചു.

 

ഗ്രാമപഞ്ചായത്ത് മെമ്പർ ജോണി മറ്റത്തിലാനി രചിച്ച വരികൾക്ക് വയനാട്ടിലെ പ്രശസ്ത കലാകാരനായ ഷിനു വയനാടും പ്രസൂണ ലിജിത്തും ചേർന്നാണ് സംഗീതം നൽകി ആലപിച്ചിരിക്കുന്നത്. ലിജിത്ത് ആർട്സ് ഓർക്കസ്ട്രേഷൻ നിർവഹിച്ച ഈ ഗാനത്തിന്റെ വീഡിയോ എഡിറ്റിംഗ് മീഡിയ കമ്മീഷൻ മാനന്തവാടിയാണ് നടത്തിയത്. സംസ്ഥാനത്ത് ആദ്യമായി ഹരിതകർമ്മ സേനക്കായി രചിച്ച ഈ ഗാനം ചടങ്ങിൽ പങ്കെടുത്ത എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു.

 

യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പാറക്കൽ മുഖ്യപ്രഭാഷണം നടത്തി. സൽമാ മോയിൻ, ലൈജി തോമസ്, സ്വപ്‌ന പ്രിൻസ് തുടങ്ങിയ ചെയർമാൻമാരും ബിജു എം.ജി., ടി.കെ. അയ്യപ്പൻ, സുധീർ സി. തുടങ്ങിയ മെമ്പർമാരും സി.ഡി.എസ്. ചെയർപേഴ്സൺ ഷീജ ബാബു, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ഹർഷൻ, പ്രോഗ്രാം കോർഡിനേറ്റർ അനൂപ് എന്നിവരും ആശംസകൾ നേർന്നു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി മനോജ് വി.സി. നന്ദി രേഖപ്പെടുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *