October 7, 2026

എസ്പിസി ദിനാഘോഷം: ചിറമൂല ഉന്നതി കോളനി ദത്തെടുത്തു

0
IMG_20250803_204824
By ന്യൂസ് വയനാട് ബ്യൂറോ

തൊണ്ടർനാട്: സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് (എസ്പിസി) ദിനാഘോഷത്തിന്റെ ഭാഗമായി എംടിഡിഎം എച്ച്എസ്എസ് തൊണ്ടർനാട് ചിറമൂലയിലെ ഉന്നതി കോളനി ദത്തെടുത്തു. തൊണ്ടർനാട് സ്റ്റേഷൻ എസ്ഐ മൊയ്തു കോളനി ദത്തെടുക്കൽ പ്രഖ്യാപനം നിർവഹിച്ചു.

 

എസ്പിസി കേഡറ്റുകൾ സമാഹരിച്ച പഠനോപകരണങ്ങൾ ഉന്നതി കോളനിയിലെ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. എല്ലാ മാസവും കോളനി സന്ദർശിച്ച് അവിടുത്തെ വിദ്യാർത്ഥികൾക്ക് പഠന പിന്തുണ നൽകുക, ആരോഗ്യ-ലഹരി വിരുദ്ധ ബോധവൽക്കരണം എന്നിവ നടത്തുക എന്നതാണ് ഈ ദത്തെടുക്കലിലൂടെ ലക്ഷ്യമിടുന്നത്.

 

ചടങ്ങിൽ വെച്ച് എസ്പിസി കേഡറ്റുകൾക്കായുള്ള ലൈബ്രറി എംപിടിഎ പ്രസിഡൻ്റ് റൈഹാനത്ത് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ബിജു പി ടി കെ, ഗാർഡിയൻ എസ്പിസി പ്രസിഡൻ്റ് യൂസഫ്, മുൻ ഡിഐ മുഹമ്മദ് സാലിം, സ്റ്റാഫ് സെക്രട്ടറി സക്കറിയ, ബിന്ദുമോൾ പത്രോസ്, ജഫ്രീൻ ടോം എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *