May 25, 2026

പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

0
site-psd-67
By ന്യൂസ് വയനാട് ബ്യൂറോ

അടിക്കൊല്ലി:ഛത്തീസ്ഗഡില്‍ 2 മലയാളി കന്യാസ്ത്രീകളെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ച നടപടിയെ ആടിക്കൊല്ലി സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. രാജ്യത്ത് മതന്യൂനപക്ഷങ്ങള്‍ക്ക് മേല്‍ അതിക്രമം വര്‍ദ്ധിച്ചുവരികയാണെന്ന് യോഗം കുറ്റപ്പെടുത്തി.ഇടവാ വികാരി ഫാ: സുനില്‍ വട്ടു കുന്നേല്‍, ബെന്നി കുറുബാലക്കാട്ട്, മേഴ്‌സി അമരുകാട്ട്, സിസ്റ്റര്‍ ആഗ്‌നസ് പ്രസംഗിച്ചു. കെ.എം ജോസ്, ഇമ്മാനുവല്‍ എള്ളില്‍, ആന്റണി ചോലിക്കര,ജോര്‍ജ് മംഗലത്ത്,വില്‍സന്‍ വേഴമ്പ തോട്ടത്തില്‍ നേതൃത്വം നല്‍കി.

ഇന്ത്യാന്‍ ഭരണഘടന വിഭാവനം ചെയ്ത മത സ്വാതത്ര്യം തകര്‍ക്കപ്പെടുകയാണ്. ഇന്ത്യയുടെ ഭരണഘടനയ്ക്ക്‌മേല്‍ ഏറ്റ കളങ്കമാണ് ജാര്‍ഖണ്ഡ് സംഭവത്തിലൂടെകാണാന്‍ കഴിഞ്ഞിട്ടുള്ളത്. കന്യാസ്ത്രീകള്‍ക്ക് മേല്‍ ചുമത്തിയിട്ടുള്ള കള്ള കേസുകള്‍ ഉടന്‍ പിന്‍വലിക്കണം. ആള്‍ക്കുട്ട വിചരണ നടത്തിയവരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *