May 25, 2026

ഏഴുലിറ്റര്‍ ചാരായവുമായി കര്‍ണാടക സ്വദേശികള്‍ പിടിയില്‍

0
site-psd-68
By ന്യൂസ് വയനാട് ബ്യൂറോ

 

തലപ്പുഴ: തലപ്പുഴ എസ്.ഐ ടി.അനീഷിന്റെ നേതൃത്വത്തില്‍ ബോയ്സ് ടൗണില്‍ നടത്തിയ വാഹന പരിശോധനയില്‍ ഏഴു ലിറ്റര്‍ ചാരായവുമായി രണ്ടു കര്‍ണാടക സ്വദേശികള്‍ പിടിയിലായി. വീരാജ്‌പേട്ട കുടക് ബഡഗരകേരി ബല്ലിയമടേ രിയ ഹൗസില്‍ ബി.കെ. ബാനു (53), ബല്ലിയമടേരിയ ഹൗസില്‍ ബി.കെ. സമ്പത്ത് (50)എന്നിവരെയാണ് അറസ്റ്റു ചെയ്തത്.മിനറല്‍ വാട്ടറിന്റെ കുപ്പികളിലാണ് ചാരായം സൂക്ഷിച്ചിരുന്നത്. ഇവര്‍ സഞ്ചരിച്ച വാഹനവും പോലീസ് കസ്റ്റഡിയി ലെടുത്തു. കൊട്ടിയൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങവേ ചായ കുടിക്കാനായി ചുരം വളവില്‍ വാഹനം നിര്‍ത്തിയപ്പോള്‍ അടുത്തെത്തിയ ആള്‍ അയ്യായിരം രൂപ വാങ്ങി നല്‍കിയതാണെന്നാണ് പിടിയിലായവര്‍ പോലീസിനു നല്‍കിയ മൊഴി.

ഇതുസംബന്ധിച്ചു വരും ദിവസങ്ങളില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും അറസ്റ്റു ചെയ്തവരെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു. അഡീഷണല്‍ എസ്‌ഐ പി.കെ. പ്രകാശന്‍, എ,എസ്,ഐ റോയ് തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.പി. റിയാന്‍, സിവില്‍ പോലീസ് ഓഫീസര്‍ ടി.എസ്. വിനീത് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *