മുണ്ടക്കൈ ഉരുള്‍പൊട്ടല്‍;അന്തിമ ലിസ്റ്റില്‍ അനര്‍ഹര്‍ കയറിപ്പറ്റിയെന്ന് ജനശബ്ദം ആക്ഷന്‍ കൗണ്‍സില്‍
കല്‍പ്പറ്റ:മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ അന്തിമ ലിസ്റ്റില്‍ അനര്‍ഹര്‍ കയറിക്കൂടിയെന്ന് ജനശബ്ദം ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍. അര്‍ഹരായ 88 പേര്‍ കാത്തിരിക്കുമ്പോഴാണ് മാനദണ്ഡങ്ങളില്‍ പെടാത്ത 12 പേര്‍ അന്തിമ ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. ഇത് ദുരന്തബാധിതരോട് ചെയ്യുന്ന കടുത്ത അനീതിയാണെന്ന് നേതാക്കള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
മുസ്ലീം ലീഗിന്റെ പുനരധിവാസ പദ്ധതിയിലെ ഭൂമിയുമായി ബന്ധപ്പെട്ട നിയമ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ അനുഭാവപൂര്‍ണ്ണമായ നിലപാട് സ്വീകരിച്ച് പരിഹരിക്കുക,പുനരധിവസിപ്പിക്കേണ്ടവരുടെ നിലവിലെ ലിസ്റ്റില്‍ കയറി കൂടിയ അനര്‍ഹരെ ഒഴിവാക്കി അര്‍ഹരായവരെ ഉള്‍പ്പെടുത്തുക,
, പട വെട്ടിക്കുന്ന്, അട്ടമല, റാട്ടപ്പാടി, മുണ്ടക്കൈ അവശേഷിക്കുന്ന ഉള്‍പ്പെടുത്തുക, കെട്ടിട ഉടമകള്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കുക, അത് സൂപ്പര്‍ വിഷന്‍ ചെയ്യുന്ന കമ്പനിയുമായും നിര്‍മ്മാണ അധികാരികളുമായും ദുരന്ത ബാധിതരുടെ പ്രതിനിധികള്‍ എന്ന നിലക്ക് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ക്ക് ആശയവിനിമയം നടത്താനുള്ള വേദിയൊരുക്കുക എന്നിവയാണ് ജനശബ്ദം ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യങ്ങളെന്ന് ഇവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.




Leave a Reply