August 11, 2026

ലയങ്ങളുടെ പുനരുദ്ധാരണ പ്രവൃത്തി ഊര്‍ജിതമാക്കി പ്ലാന്റേഷന്‍സ് ഡയറക്ടറേറ്റ്

0
site-psd-85
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ:തൊഴിലാളി ലയങ്ങളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ ഊര്‍ജ്ജിതമാക്കി പ്ലാന്റേഷന്‍സ് ഡയറക്റ്ററേറ്റ്. തോട്ടം മേഖലയുടെ ഉന്നമനത്തിനായി 2023 ല്‍ പ്രത്യേകമായി രൂപീകരിച്ച ഡയറക്ട്രേറ്റ്, നിരവധി പ്രവൃത്തികള്‍ ഇതിനോടകം പൂര്‍ത്തീകരിച്ച് കഴിഞ്ഞു. ലയങ്ങളുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ജൂലൈ 29 വരെ 86 വിശദമായ പദ്ധതി രൂപരേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ 3908 ലേബര്‍ ലൈന്‍ യൂണിറ്റുകളുടെ പ്രവൃത്തി ഉള്‍പ്പെടുന്നു. ഇതിനകം 52 പദ്ധതി രൂപരേഖകള്‍ക്ക് അംഗീകാരം ലഭിച്ചു. ഇതില്‍ 40.84 കോടി രൂപയുടെ പ്രവൃത്തിയും 11.11 കോടി രൂപയുടെ സബ്‌സിഡിയും ഉള്‍പ്പെടുന്നു.
ഇതുവരെ 80,81,106 രൂപ തോട്ടമുടമകള്‍ക്ക് സബ്‌സിഡിയായി അനുവദിച്ചിട്ടുണ്ട്. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 2024-25ലെ സംസ്ഥാന ബജറ്റില്‍ പദ്ധതിക്കായി 10 കോടി രൂപ അനുവദിച്ചിരുന്നു. ഈ വര്‍ഷം മാര്‍ച്ച് 1-നാണ് പദ്ധതിക്ക് ഔദ്യോഗിക അംഗീകാരം ലഭിച്ചത്.

ലയങ്ങളുടെ നിര്‍മ്മാണത്തിനോ നവീകരണത്തിനോ ആകെ ചിലവാകുന്ന തുകയുടെ 30% വരെ സബ്‌സിഡിയായി നല്‍കും. നവീകരണത്തിന് പരമാവധി 50,000 വരെയും പുതിയ നിര്‍മ്മാണത്തിന് പരമാവധി 2,00,000 വരെയുമാണ് സബ്‌സിഡി ലഭിക്കുക. മേല്‍ക്കൂര മാറ്റല്‍, തറ ശരിയാക്കല്‍, വൈദ്യുതീകരണം പുതുക്കല്‍, ചുവരുകള്‍ പ്ലാസ്റ്ററിങ് ചെയ്യല്‍, ശുചിമുറികളുടെയും മാലിന്യനിര്‍മാര്‍ജന സംവിധാനങ്ങളുടെയും നിര്‍മ്മാണം എിവ നവീകരണത്തില്‍ ഉള്‍പ്പെടുന്നു.

ലോക ബാങ്കിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന കേര പദ്ധതി വഴി റബ്ബര്‍, കാപ്പി, ഏലം എന്നീ പ്രധാന തോട്ടവിളകളില്‍ കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ള ഇനങ്ങളിലൂടെ പുനര്‍കൃഷി പ്രോത്സാഹിപ്പിക്കാനും ഡയറക്ടറേറ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. റീപ്ലാന്റിംഗിനായി ഹെക്ടറിന് 75,000 മുതല്‍ 1 ലക്ഷം രൂപ വരെ സബ്‌സിഡി, പരിശീലനം, നഴ്‌സറി നവീകരണം, ഗുണനിലവാര സര്‍ട്ടിഫിക്കേഷനുകള്‍ എന്നിവയ്ക്ക് പദ്ധതി വഴി ധനസഹായം നല്‍കും. ആകെ 476.44 കോടിരൂപയുടെ പദ്ധതിയ്ക്കാണ് ലോകബാങ്കിന്റെ അംഗീകാരം ലഭിച്ചിട്ടുള്ളത്.

സംസ്ഥാനത്തെ തോട്ടം മേഖലയ്ക്ക് ആഗോളതലത്തില്‍ വിശ്വാസ്യതയും അംഗീകാരവും ലഭിച്ച സാഹചര്യത്തില്‍, ‘കേരളാ പ്ലാന്റേഷന്‍സ്’ എന്ന ആഗോള ബ്രാന്‍ഡ് സൃഷ്ടിക്കുാനുള്ള ശ്രമത്തിലാണ് ഡയറക്ടറേറ്റ്. പ്ലാന്റേഷന്‍ ഉല്‍പ്പങ്ങള്‍ക്ക് വിപണിയിലെ സ്ഥിരത ഉറപ്പാക്കുക, തോട്ടമുടമകള്‍ക്ക് കൂടുതല്‍ വരുമാനം ഉണ്ടാക്കുക, സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയെ കരുത്തുറ്റതാക്കുക എന്നിവയാണ് ലക്ഷ്യം

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *