ഹിരോഷിമ ദിനം: അസംഷൻ ഹൈസ്‌കൂൾ എസ്.പി.സി. യൂണിറ്റ് ഓർമ്മകൾ പുതുക്കി
സുൽത്താൻ ബത്തേരി: ലോക ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലൊന്നായ ഹിരോഷിമ ദിനത്തിന്റെ ഓർമ്മ പുതുക്കി സുൽത്താൻ ബത്തേരി അസംഷൻ ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി.) യൂണിറ്റ്. ആണവായുധങ്ങളുടെ ഭീകരതയെക്കുറിച്ച് യുവതലമുറയെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ പരിപാടികൾ സംഘടിപ്പിച്ചത്.
സ്‌കൂൾ ഹെഡ്‌മാസ്റ്റർ ബിനു തോമസ്, വയനാട് എസ്.പി.സി. അഡീഷണൽ ഡിസ്ട്രിക്ട് നോഡൽ ഓഫീസർ മോഹൻദാസ് കെ. എന്നിവർ ചേർന്ന് സമാധാനത്തിന്റെ പ്രതീകങ്ങളായ വെള്ളരിപ്രാവുകളെ പറത്തിവിട്ട് പരിപാടികൾക്ക് തുടക്കം കുറിച്ചു. സഡാക്കോ കൊക്കുകളെ നിർമ്മിച്ചും യുദ്ധവിരുദ്ധ സന്ദേശങ്ങൾ നൽകിയും കുട്ടികൾ ഈ ദിനത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടി.
സിവിൽ പോലീസ് ഓഫീസർമാരായ ലല്ലു പി.എൽ., ലിനോജ് ജോസഫ്, അധ്യാപകരായ ടിന്റു മാത്യു, സ്റ്റാഫ് സെക്രട്ടറി ഷാജു ജോസഫ്, സീനിയർ അസിസ്റ്റന്റ് ട്രീസ തോമസ് എന്നിവർ പരിപാടിയിൽ സംസാരിച്ചു. മാനവികതയ്ക്ക് നേരെയുള്ള ഭീഷണിയായി ആണവായുധങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, ഇത്തരത്തിലുള്ള ഓർമ്മപ്പെടുത്തലുകൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് സംഘാടകർ അറിയിച്ചു.





Leave a Reply