October 7, 2026

പുള്ളിമാൻ ഇടിച്ചു തെറിപ്പിച്ച് വായോതികക്ക് ഗുരുതര പരിക്ക് 

0
IMG_20250806_211538
By ന്യൂസ് വയനാട് ബ്യൂറോ

അരണപ്പാറ: വീട്ടുമുറ്റത്ത് തുണി വിരിച്ചിടുകയായിരുന്ന വയോധികയെ പുള്ളിമാൻ ഇടിച്ചു തെറിപ്പിച്ചു. അരണപ്പാറ പള്ളിമുക്ക് ചോലയങ്ങാടി കുനിയിൽ ലക്ഷ്‌മി (80)യെയാണ് മാൻ ഇടിച്ചത്. ഇന്ന് രാവിലെ 8:30 ഓടെയായിരുന്നു സംഭവം. ഓടിവന്ന മാൻ കൂട്ടത്തിലെ മാനാണ് ലക്ഷ്മിയെ ഇടിച്ച് തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ ലക്ഷ്‌മിയുടെ തുടയെല്ലിനും നട്ടെല്ലിനും പരിക്കേറ്റു. ലക്ഷ്‌മി മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. വിവരമറിഞ്ഞെത്തിയ തിരുനെല്ലി വനം വകുപ്പധികൃതരാണ് ലക്ഷ്‌മിയെ മെഡിക്കൽ കോളേജിലെത്തിച്ചത്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *