April 16, 2026

ഡബ്ല്യു.എം.ഒ. പുസ്തക ചാലഞ്ചിന് തുടക്കം

0
site-psd-104
By ന്യൂസ് വയനാട് ബ്യൂറോ

മുട്ടില്‍:സാംസ്‌കാരികമായി ഒരുമിക്കുന്ന എല്ലാ ഇടങ്ങളും നന്മയുടെ ഉറവിടങ്ങളായി പരിണമിക്കും, നാളെയെ നിര്‍മിക്കുന്നതില്‍ നിര്‍ണായകമായിത്തീരും. ലൈബ്രറികള്‍ ഇത്തരം ജ്ഞാനവിനിമയ സാംസ്‌കാരിക നിലയങ്ങളാണെന്നും എഴുത്തുകാരന്‍ഹമീദ് കൂരിയാടന്‍ പറഞ്ഞു. ഡബ്യു.എം.ഒ. മുട്ടില്‍ കാമ്പസല്‍ ‘ലൈബ്രറി പുസ്തക ചാലഞ്ച്’ലേക്ക് പുസ്തകങ്ങള്‍ നല്‍കി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡബ്ല്യു.എം.ഒ. വൈസ് പ്രസിഡന്റ് മായന്‍ മണിമ അധ്യക്ഷനായി.ആയുധങ്ങളേക്കാള്‍ മൂര്‍ച്ചയുണ്ട് പുസ്തകങ്ങള്‍ക്ക് എന്ന മലാല യൂസഫ്‌സായിയുടെ നോബേല്‍ സ്പീച്ചില്‍ നിന്നുള്ള പ്രചോദനമാണ് പുസ്തക ചാലഞ്ചിന് പിന്നിലെന്ന് എക്‌സിക്യൂട്ടീവ് കമ്മറ്റി അഗം അഹമ്മദ് മാസ്റ്റര്‍ സൂചിപ്പിച്ചു.

സംരക്ഷിച്ചു വയ്ക്കുന്ന ഇടങ്ങള്‍ എന്നതിനപ്പുറം വായനയുടെയും സംവാദത്തിന്റെയും ഭൂമികയായി ലൈബ്രറികളെ പരിവര്‍ത്തിപ്പിക്കണെന്ന് മുഖ്യപ്രഭാഷണത്തില്‍ ജില്ലാപഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാനും എഴുത്തുകാരനുമായ ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു. എല്ലാ മേഖലകളിലും കമ്മ്യുണിക്കേഷന് വളരെ പ്രാധാന്യമുള്ള ഇക്കാലത്ത് ആത്മവിശ്വാസവും നേതൃഗുണവും വിദ്യാര്‍ഥികളില്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്, അതിനുള്ള പ്രധാന ഉപകരണങ്ങളില്‍ ഒന്നാണ് വായന. കുട്ടികളോളം ചെറുതായിക്കൊണ്ട് വേണം അവരെ വായനയിലേക്ക് ഉയത്തിക്കൊണ്ടുവരാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അഷ്‌റഫ് വാഴയില്‍, സമീര്‍ കാവാഡ്, നിഹമത്തുള്ള എന്നിവര്‍ സംസാരിച്ചു. സുഹൈല്‍ ഫൈസി സ്വാഗതവും ഷബീന ടീച്ചര്‍ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *