August 12, 2026

പി.എ ആലിഹാജി നിര്യാതനായി

0
WhatsApp Image 2026-08-12 at 9.44.03 AM
By ന്യൂസ് വയനാട് ബ്യൂറോ

വാരാമ്പറ്റ : മുസ്ലിം ലീഗ് നേതാവും പൗരപ്രമുഖനുമായിരുന്ന വാരാമ്പറ്റ പി.എ ആലിഹാജി (82) നിര്യാതനായി. സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളിൽ നിന്നും മുസ്ലിം ലീഗിൽ അംഗത്വം സ്വീകരിച്ച ആലിഹാജി പാർട്ടിയിലും പൊതുരംഗത്തും പടിപടിയായി വളർന്നു. സി.എച്ച്. മുഹമ്മത് കോയ, സയ്യിദ്‌മുഹമ്മദലി ശിഹാബ് തങ്ങൾ, ഇ.അഹമ്മദ് എന്നീ പ്രമുഖ നേതാക്കൾക്കൊപ്പം പ്രവർത്തിച്ചു.

യൂത്ത് ലീഗ് അവിഭക്ത കണ്ണൂർ ജില്ല ട്രഷറർ, വയനാട് ജില്ലാ പ്രസിഡണ്ട്, മുസ്ലിംലീഗ് വയനാട് ജില്ലാ വൈസ് പ്രസിഡണ്ട്, മാനന്തവാടി നിയോ ജക മണ്ഡലം പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. രണ്ട് തവണ വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, വെള്ള മുണ്ട സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്, വാരാമ്പറ്റ മഹല്ല് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഭാര്യ: മൊട്ടത്ത് ഫാത്തിമ. മക്കൾ: മുജീബ്, ഷംസുദ്ദീൻ, നസീമ. മരുമക്കൾ: സൽമ, ഫർസത്ത്, ഉസ്മാൻ കണ്ടത്തുവയൽ. മയ്യത്ത് നിസ്‌കാരം ഇന്ന് ഉച്ചക്ക് 1.30ന് വാരാമ്പറ്റ ജുമാ മസ്‌ജിദിലും അനുശോചന യോഗം വൈകുന്നേരം 5 മണിക്ക് വെള്ളമുണ്ട 8/4 സിറ്റിയിലും നടക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *