August 12, 2026

ഇന്ന് കർക്കിടക വാവ്; പിതൃപുണ്യം തേടി ആയിരങ്ങൾ, ക്ഷേത്രങ്ങളിലും പ്രത്യേക ബലി തർപ്പണ കേന്ദ്രങ്ങളിലും പുലർച്ചെ മുതൽ വൻ തിരക്ക്

0
WhatsApp Image 2026-08-12 at 9.21.17 AM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഇന്ന് കർക്കിടക വാവ്. പിതൃപുണ്യം തേടി ആയിരങ്ങൾ. ക്ഷേത്രങ്ങളിലും പ്രത്യേക ബലി തർപ്പണ കേന്ദ്രങ്ങളിലും പുലർച്ചെ മുതൽ വൻ തിരക്കാണ്. തിരുനെല്ലി ഉൾപ്പെടെ വയനാട് ജില്ലയിലെ വിവിധ ഇടങ്ങളിലും കർക്കിടക വാവ് ബലിതർപ്പണത്തിനായി ആയിരങ്ങൾ എത്തി.

തിരുനെല്ലി ക്ഷേത്രത്തിൽ പുലർച്ചെ മൂന്ന് മണി മുതൽ ചടങ്ങുകൾ തുടങ്ങി. പിതൃമോക്ഷപുണ്യം തേടി നൂറുകണക്കിന് ആളുകളാണ് രാവിലെ മുതൽ പാപനാശിനിയിലേക്ക് എത്തുന്നത്. തിരക്ക് കണക്കിലെടുത്ത് പ്രത്യേക ക്രമീകരണങ്ങൾ നേരത്തെ ഒരുക്കിയിരുന്നു.

ഭക്തരുടെ സൗകര്യത്തിനും സുരക്ഷയ്ക്കുമായി വിപുലമായ സജ്ജീകരണങ്ങളാണ് അധികൃതർ ഏർപ്പെടുത്തിയിട്ടുള്ളത്. പോലീസ്, അഗ്നിരക്ഷാസേന, ലൈഫ് ഗാർഡുകൾ, ബോംബ് സ്ക്വാഡ്, എക്സൈസ് സംഘങ്ങൾ എന്നിവരെ സംസ്ഥാനത്തുടനീളം വിന്യസിച്ചിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *