June 17, 2026

യാക്കോബായ സണ്ടേസ്‌കൂള്‍ ദേശിയ അധ്യാപക ക്യാമ്പ് മീനങ്ങാടിയില്‍

0
site-psd-111
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: യാക്കോബായ സുറിയാനി സണ്ടേസ്‌കൂള്‍ അസോസിയേഷന്‍ ദേശീയ അധ്യാപക പരിശീലന ക്യാമ്പ് വയനാട്ടില്‍ നടക്കും.സാല്‍വിംഗ് എന്ന പേരിലുള്ള ക്യാമ്പ് ആഗസ്റ്റ് ഒമ്പത്, പത്ത് തിയ്യതികളില്‍ മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് കത്തീഡ്രലില്‍ നടക്കും.അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഫാ. ജെയിംസ് കുര്യന്‍ പതാക ഉയര്‍ത്തും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും.ഭദ്രാസന മെത്രാപ്പോലിത്ത ഡോ.ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് അധ്യക്ഷനാവും. വികാരി ഫാ. ബിജുമോന്‍ മുഖ്യപ്രഭാഷണം നടത്തും.

വിവിധ വിഷയങ്ങളില്‍ ലിയോ ജോണി, ബെന്നി വെട്ടിക്കാട്ടില്‍, എല്‍ബി വര്‍ഗിസ്, എം.ജെ ഷാജി ,എം.കെ ബിജു ക്ലാസുകള്‍ നയിക്കും.ഫാ. റെജി പോള്‍ നയിക്കുന്ന ധ്യാന ശുശ്രൂഷയുമുണ്ടാകും .ജനറല്‍ സെക്രട്ടറി പി.വി ഏലിയാസ്, ട്രഷറര്‍ എല്‍ദോ ഐസക്ക് സെക്രട്ടറിമാരായ ടി.വി സജിഷ് , എന്‍.എ ജോസ്, പി.വി പൗലോസ്, എം.ജെ മര്‍ക്കോസ് ,എ.വി തങ്കച്ചന്‍ എം.കെ വര്‍ഗ്ഗീസ് ,റോയി ‘ തോമസ് , ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ബേബി ഓലിക്കല്‍ ഡയറക്റ്റര്‍ അനില്‍ ജേക്കബ്ബ്,സെക്രട്ടറി ജോണ്‍ ബേബി കേന്ദ്രകമ്മറ്റി അംഗങ്ങളായ ഈ പി ബേബി , പി.എം രാജു പള്ളി ഭാരവാഹികളായ ടി.കെ തോമസ് പി.എം സാബു , ജിതിന്‍ കാരുകുഴി എല്‍ദോ ടി.എം എല്‍ദോ പി.വൈ എന്നിവര്‍ നേതൃത്വം നല്‍കും കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 300 പേരാണ് ക്യാമ്പില്‍ പങ്കെടുക്കുക.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *