August 12, 2026

പെൻഷൻ പരിഷ്കരണം ആവശ്യപ്പെട്ട് കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷൻ ധർണ്ണ നടത്തി

0
IMG_20250807_200827
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സഹകരണ ബാങ്ക് ജീവനക്കാരുടെ പെൻഷൻ പരിഷ്കരിക്കാത്തതിലും നിർത്തിവെച്ച ക്ഷാമബത്ത പുനഃസ്ഥാപിക്കാത്തതിലും പ്രതിഷേധിച്ച് കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷൻ സഹകരണ സംഘം രജിസ്ട്രാർ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. 2019-ൽ ദ്വയാംഗ കമ്മീഷനെയും 2022-ൽ രാജേന്ദ്രൻ നായർ കമ്മിറ്റിയെയും സർക്കാർ നിയമിച്ചിട്ടും ഇവരുടെ ശുപാർശകൾ പരിഗണിക്കാത്തതാണ് പ്രതിഷേധത്തിന് കാരണം.

 

സി. എം. പി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ജോൺ ധർണ്ണ ഉദ്ഘാടനം ചെയ്തു. സഹകരണ ബാങ്ക് ജീവനക്കാർക്ക് ലഭിക്കുന്ന തുച്ഛമായ പെൻഷൻ പരിഷ്കരിക്കാൻ സർക്കാർ തയ്യാറാകണമെന്നും, സർക്കാർ സഹായം ലഭിക്കാത്ത സ്വാശ്രയ പെൻഷൻകാരെ ബുദ്ധിമുട്ടിക്കുന്ന നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ. എസ്. ശ്യാംകുമാർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിട്ടയറീസ് അഖിലേന്ത്യാ സെക്രട്ടറി എസ്. പ്രഭാവതി, കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷൻ മുൻ പ്രസിഡന്റ് മുണ്ടേരി ഗംഗാധരൻ, വർക്കിംഗ് പ്രസിഡന്റ് വി.കെ. ജോൺസൺ, ട്രഷറർ ജോൺ ജോസഫ്, കെ. ബാലചന്ദ്രൻ നായർ എന്നിവരും സംസാരിച്ചു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ. രാജീവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ജനറൽ സെക്രട്ടറി പി. രാമകൃഷ്ണൻ സ്വാഗതവും വൈസ് പ്രസിഡന്റ് വി. വിജയകുമാർ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *