April 16, 2026

ഫുഡ് സേഫ്റ്റി സൂപ്പര്‍വൈസര്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു

0
site-psd-112
By ന്യൂസ് വയനാട് ബ്യൂറോ

പനമരം :മലബാര്‍ മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയന്‍ വയനാട് ജില്ലാ പി ആന്റ് ഐ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ആനന്ദ് മാതൃകാ ക്ഷീരസംഘം ജീവനക്കാര്‍ക്കായി രണ്ടു ദിവസത്തെ ഫുഡ് സേഫ്റ്റി ട്രെയിനിങ് ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ പരിശീലന പരിപാടി പനമരത്ത് നടത്തി.പരിശീലന പരിപാടി മലബാര്‍ മില്‍മ ഭരണസമിതിയംഗം റോസിലി തോമസ് ഉദ്ഘാടനം ചെയ്തു. പി ആന്റ് ഐ യൂണിറ്റ് ഹെഡ് പ്രദീപന്‍ പി.പി. അദ്ധ്യക്ഷനായി.ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അംഗീകൃത ട്രെയിനര്‍മാരായ മില്‍മ വെറ്റിനറി ഓഫീസര്‍ ഡോ. അഹമ്മദ് ഖൈസ്,ടെക്‌നിക്കല്‍ ഓഫീസര്‍ ആദര്‍ശ് സി. എന്നിവര്‍ ക്ലാസെടുത്തു.

ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (FSSAI) അംഗീകാരത്തോടുകൂടി നടത്തുന്ന പരിശീലന പരിപാടിയില്‍ പാലിന്റെ സംഭരണം,ശുചിത്വം തുടങ്ങിയ വ്യത്യസ്തങ്ങളായ ഒന്‍പത് വിഷയങ്ങളില്‍ ക്ലാസുകള്‍ നടന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *