May 26, 2026

യാക്കോബായ സണ്ടേസ്‌കൂള്‍ ദേശിയ അധ്യാപകക്യാമ്പ് ആരംഭിച്ചു

0
site-psd-129
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: യാക്കോബായ സുറിയാനി സണ്ടേസ്‌കൂള്‍ അസോസിയേഷന്‍ ദേശീയ അധ്യാപക പരിശീലന ക്യാമ്പ് മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് കത്തീഡ്രലില്‍ ആരംഭിച്ചു.അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഫാ.ജെയിംസ് കുര്യന്‍ പതാക ഉയര്‍ത്തി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ഭദ്രാസന മെത്രാപ്പോലിത്ത ഡോ.ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് അധ്യക്ഷനായി. വികാരി ഫാ. ബിജുമോന്‍ മുഖ്യപ്രഭാഷണം നടത്തി.വിവിധ വിഷയങ്ങളില്‍ ലിയോ ജോണി, ബെന്നി വെട്ടിക്കാട്ടില്‍, എല്‍ബി വര്‍ഗിസ്, എം.ജെ ഷാജി ,എം.കെ ബിജു ക്ലാസുകള്‍ നയിച്ചു.

ഫാ. റെജി പോള്‍ ധ്യാന ശുശ്രൂഷക്ക് നേതൃത്വം നല്‍കി.ജനറല്‍ സെക്രട്ടറി പി.വി ഏലിയാസ്, ട്രഷറര്‍ എല്‍ദോ ഐസക്ക് സെക്രട്ടറിമാരായ ടി.വി സജിഷ് , എന്‍.എ ജോസ്, പി.വി പൗലോസ്, എം.കെ വര്‍ഗ്ഗീസ് ,റോയി തോമസ് , ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ബേബി ഓലിക്കല്‍ ഡയറക്റ്റര്‍ അനില്‍ ജേക്കബ്ബ്,സെക്രട്ടറി ജോണ്‍ ബേബി കേന്ദ്രകമ്മറ്റി അംഗങ്ങളായ ഈ പി ബേബി , പി.എം രാജു പള്ളി ഭാരവാഹികളായ ടി.കെ തോമസ് പി.എം സാബു , ജിതിന്‍ കാരുകുഴി എല്‍ദോ ടി.എം എല്‍ദോ പി.വൈ എന്നിവര്‍ നേതൃത്വം നല്‍കി. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 300 പേരാണ് ക്യാമ്പില്‍ പങ്കെടുക്കുക.ഞായറാഴ്ച്ച സമാപിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *