നിഹാലിന് ജന്മനാട്ടില്‍ സ്വീകരണവുമായി എം എസ് എഫ്
മാനന്തവാടി : കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വയനാട് ജില്ല എക്‌സിക്യൂട്ടീവായി വിജയിച്ച മുഹമ്മദ് നിഹാലിന് എംഎസ്എഫ് മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നാലാമൈലില്‍ സ്വീകരണം നല്‍കി. വിദ്യാര്‍ത്ഥി പക്ഷ നിലപാടുകളില്‍ ഉറച്ചുള്ള എം എസ് എഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണ് ഈ വിജയമെന്ന് ഉദ്ഘാടന പ്രഭാഷണത്തില്‍ എം എസ് എഫ് ജില്ലാ ട്രഷറര്‍ അജിനാസ് തരുവണ പറഞ്ഞു.
എം എസ് എഫ് ജില്ലാ വൈസ് പ്രസിഡണ്ട് മുത്തലിബ് ദ്വാരക
ജില്ലാ ജോയിന്‍ സെക്രട്ടറിമാരായ നാസര്‍ അഞ്ചുകുന്ന്, ജിന്‍ഷാദ് എടവക, മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്റ് ഹസ്ബുള്ള കടവത്ത് ജനറല്‍ സെക്രട്ടറി മിലദ്‌ലാജ് മായന്‍ ട്രഷറര്‍ ഫാസില്‍ ഗസ്സാലി,അഭിലാല്‍, ആസിഫ്, അഷ്മില്‍, ദില്‍ഷാദ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി സംസാരിച്ചു.





Leave a Reply