July 8, 2026

വയനാട് ദുരന്തബാധിതർക്ക് പഠനസഹായവുമായി തൃക്കടീരി പി.ടി.എം. സ്കൂളിലെ ‘കനിവ്’ കൂട്ടായ്മ

0
IMG_20250810_214005
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: വയനാട് ദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് സഹായഹസ്തവുമായി പാലക്കാട് തൃക്കടീരി പി.ടി.എം. ഹയർ സെക്കൻഡറി സ്കൂളിലെ ‘കനിവ്’ കൂട്ടായ്മ. ഉന്നത പഠനം നടത്തുന്ന 15 വിദ്യാർത്ഥികൾക്ക് പഠനസഹായത്തിനുള്ള തുക കൂട്ടായ്മ കൈമാറി. മേപ്പാടിയിലെ പാരിസ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കൽപ്പറ്റ എം.എൽ.എ. ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.

 

കഴിഞ്ഞ ഇരുപത് വർഷമായി സ്കൂളിൽ പ്രവർത്തിച്ചുവരുന്ന ജീവകാരുണ്യ പദ്ധതിയാണ് ‘കനിവ്’. ദുരന്തബാധിതരെ സഹായിക്കുന്നതിനായി ഈ കൂട്ടായ്മ സമാഹരിച്ച തുകയാണ് അർഹരായ വിദ്യാർത്ഥികൾക്ക് നൽകിയത്.

 

മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപിക എം. വി. സുധ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മെമ്പർമാരായ സി.കെ. നൂറുദ്ദീൻ, റംല, ബി. നാസർ, കെ. സുകുമാരൻ, ചൂരൽമല ആക്ഷൻ കമ്മിറ്റി പ്രതിനിധി മൻസൂർ, പ്രോഗ്രാം കോർഡിനേറ്റർ ടി. ഹംസ, സ്റ്റാഫ് സെക്രട്ടറി ഒ. കുഞ്ഞുമുഹമ്മദ് കാസിം കുന്നത്ത് എന്നിവർ പ്രസംഗിച്ചു.

 

അധ്യാപകരായ വി.കെ. അബൂബക്കർ സിദ്ദീഖ്, കെ. ലക്ഷ്മി ദേവി, ടി.എം. ഉഷ, കെ. അഷ്റഫ്, ജി. സിന്ധു, സി.എച്ച്. ഹാഷിം ഫിറോസ്, കെ. അനസ് എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *