April 16, 2026

200 ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം സ്വദേശി പിടിയിൽ

0
IMG_20250810_204815
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: 200 ഗ്രാമോളം എം.ഡി.എം.എയുമായി മലപ്പുറം സ്വദേശിയായ യുവാവിനെ ബത്തേരി പോലീസ് പിടികൂടി. മലപ്പുറം, തിരുനാവായ എടക്കുളം സ്വദേശി സി.പി. ഇർഷാദ് (23) ആണ് പിടിയിലായത്. ഇയാളെ മുത്തങ്ങയിൽ വെച്ച് വാഹനപരിശോധനക്കിടെയാണ് പോലീസ് പിടികൂടിയത്.

 

ശനിയാഴ്ച രാവിലെ മൈസൂരുവിൽ നിന്ന് വരികയായിരുന്ന സ്വകാര്യ ബസിൽ വെച്ചാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ഇയാൾ പിടിയിലാകുന്നത്. പോലീസിനെ കണ്ടപ്പോൾ ഇർഷാദ് പരിഭ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ ബാഗിൽനിന്ന് 199.25 ഗ്രാം എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു.

 

ഇയാൾക്കെതിരെ 2023-ൽ മലപ്പുറം കുറ്റിപ്പുറം സ്റ്റേഷനിലും സമാനമായ ലഹരിക്കേസ് നിലവിലുണ്ട്. ബത്തേരി സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എം. രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *