October 29, 2026

വയനാട് എംപിക്കെതിരെ ‘കാണാനില്ല’ പരാതിയുമായി ബിജെപി

0
IMG_20250811_192215
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട് എംപി പ്രിയങ്ക ഗാന്ധിയെ കഴിഞ്ഞ മൂന്ന് മാസമായി മണ്ഡലത്തിൽ കാണാനില്ലെന്ന് ആരോപിച്ച് ബിജെപി പട്ടിക വർഗ്ഗ മോർച്ച സംസ്ഥാന പ്രസിഡന്റ് പള്ളിയറ മുകുന്ദൻ വയനാട് എസ്പിക്ക് പരാതി നൽകി. കേരള പട്ടിക വർഗ്ഗ മോർച്ചയുടെ ലെറ്റർ ഹെഡിലാണ് പരാതി.

 

മണ്ഡലത്തിലെ എംപിയുടെ അസാന്നിധ്യം ചൂണ്ടിക്കാട്ടിയാണ് പരാതി. ചൂരൽമലയിലെ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തമുണ്ടായിട്ടും എംപി ദുരന്തബാധിതരെ സന്ദർശിക്കാൻ എത്തിയില്ലെന്ന് പരാതിയിൽ പറയുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആദിവാസികൾ താമസിക്കുന്ന മണ്ഡലത്തിൽ അവരുടെ വിഷയങ്ങളിൽ എംപിയുടെ ഇടപെടലും സാന്നിധ്യവുമില്ലെന്നും മുകുന്ദൻ ആരോപിച്ചു. പ്രിയങ്ക ഗാന്ധിയെ കണ്ടെത്താൻ നടപടിയെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *