April 16, 2026

സിവില്‍ സര്‍വീസിലെ അഴിമതിക്ക് കാരണം തുടര്‍ഭരണം; എന്‍.ജി. ഒ അസോസിയേഷന്‍

0
site-psd-159
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: പത്ത് വര്‍ഷം പൂര്‍ത്തിയാക്കാന്‍ പോകുന്ന ഇടത് സര്‍ക്കാരിന്റെ തുടര്‍ ഭരണമാണ് സിവില്‍ സര്‍വീസിനെ അഴിമതിയില്‍ മുക്കിയതെന്ന് എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.ടി.ഷാജി ആരോപിച്ചു. ലൈജു ചാക്കോ അധ്യഷത വഹിച്ചു. സി.കെ ജിതേഷ്, ഇ.വി.ജയന്‍, എം. നസീമ, ടി.പരമേശ്വരന്‍, സിനീഷ് ജോസഫ്, വി.എസ്. ശരത്, എം വി സതീഷ്, ഇ.എം.സുമേഷ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് പി.ജെ ഷിജു, എ. സുഭാഷ്, നിഷ പ്രസാദ്, എം എസ് സാനു, വി.മുരളി, ഷെറിന്‍ ക്രിസ്റ്റഫര്‍, പി. ശ്രീജിത്ത്കുമാര്‍ എന്നിവര്‍ നേതൃത്വം കൊടുത്തു

ശമ്പള പരിഷ്‌കരണം, ക്ഷാമബത്ത, പങ്കാളിത്ത പെന്‍ഷന്‍, മെഡി സെപ്പ് ആരോഗ്യ പദ്ധതി, പൊതുജനങ്ങളുമായി ഏറ്റവും ബന്ധപ്പെട്ട തദ്ദേശ വകുപ്പിലെ 253 ത്സ്തികള്‍ വെട്ടിക്കുറച്ചത് ഉള്‍പ്പെടെ ജീവനക്കാരെ ആകെ ബാധിക്കുന്ന വിഷയങ്ങള്‍ ഒന്നും തന്നെ ഏറ്റെടുക്കാതെ ഭരണകക്ഷി സര്‍വീസ് സംഘടന നേതാക്കള്‍ തന്നെ തുടര്‍ ഭരണത്തിന്റെ തണലില്‍ അഴിമതിക്ക് കളമൊരുക്കുകയാണ്, പ്രതിപക്ഷ സംഘടനയിലെ അംഗങ്ങളെ തലങ്ങും വിലങ്ങും സ്ഥലം മാറ്റുമ്പോള്‍ ഇവര്‍ വര്‍ഷങ്ങളായി ഒരേ ഓഫീസിലും സ്റ്റേഷനിലും തുടര്‍ച്ചയായി ഇരിക്കുകയാണെന്നും ഇത് അഴിമതിക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

റവന്യൂ വകുപ്പില്‍ വില്ലേജ് ഓഫീസര്‍മാരുടെ പ്രെമോഷന്‍ നടന്നിട്ട്, മഴക്കാലമായിട്ടും നിയമനം കൊടുക്കാതെ ഒരു മാസമാണ് പിടിച്ച് വച്ചത്. ഇത് ഭരണകക്ഷി നേതാക്കളുടെ താല്‍പര്യം സംരക്ഷിക്കാനും വിലപേശല്‍ നടത്താനുമാണ്.ഇപ്പോള്‍ സ്പഷ്യല്‍ വില്ലേജ് ഓഫീസര്‍ / സീനിയര്‍ ക്ലാര്‍ക്ക് തസ്തികയില്‍ മാസങ്ങളായി നിയമം കെടുക്കാതെ തര്‍ക്കത്തിലാക്കിയിരിക്കുകയാണ്.ഭരണകക്ഷി സംഘടനകളുടെ പിടിവലി മൂലം കളക്ടര്‍ക്ക് പോലും തീരുമാനം എടുക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. അവരുടെ മൂക്കിനു താഴെയാണ് പത്ത് വര്‍ഷത്തിലധികമായ നിരവധി ജീവനക്കാര്‍ ഇരിക്കുന്നത്.

വില്ലേജ് ഓഫീസര്‍ കൈക്കൂലിക്ക് പിടിക്കപ്പെട്ടതിനെ തുടര്‍ന്ന്, പ്രധാന ഭരണാനുകൂല നേതാക്കളെ വിജിലന്‍സ് നിരീക്ഷിക്കുന്ന സാഹചര്യം വരെ ഉണ്ടായി. അഴിമതിക്ക് കളമൊരുക്കുന്ന സാഹചര്യങ്ങളും ഭരണാനുകൂല നേതാക്കളുടെ അമിതമായ ഇടപെടലുകളും എന്‍.ജി.ഒ അസോസിയേഷന്‍ മുമ്പേ ശ്രദ്ധയില്‍ കൊണ്ടുവന്നതാണ്.

മാനന്തവാടി വില്ലേജ് ഓഫീസറെ ഭീഷണിപെടുത്തിയവരെ സംരക്ഷിക്കുന്നവരെ പറ്റി അന്വേഷണം നടത്തി സ്വതന്ത്രമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണം. മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയെ അക്രമിച്ചരെ മാതൃകാപരമായി ശിക്ഷിക്കാത്തതാണ് സത്യ സന്ധരായ ഉദ്യോഗസ്ഥര്‍ക്കു പോലും രക്ഷയില്ലാതാവാന്‍ കാരണം. അത്തരം സംഭവങ്ങളെ അപലപിക്കുന്നതോടൊപ്പം ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഭരണകൂടം സംവിധാനം ഒരുക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെടുന്നു. ഭരണം അവസാനിക്കാന്‍ ഏഴു മാസം ഉള്ളപ്പോള്‍ കൊള്ളമുതല്‍ പങ്കിടുന്ന മാനസീകാവസ്ഥയാണ് ചിലര്‍ക്കെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *