കാര്‍ഷിക മേഖലയിലെ വെല്ലുവിളികള്‍ പരിഹരിക്കണം: അഡ്വ.ടി സിദ്ദീഖ് എം.എല്‍.എ
കല്‍പ്പറ്റ കൃഷിഭവനില്‍ കര്‍ഷക ദിനാചരണം നടത്തി.കര്‍ഷകര്‍ നാടിന്റെ നട്ടെല്ലാണെന്നും അവരുടെ അധ്വാനമാണ് നാടിന്റെ നിലനില്‍പ്പെന്നും അഡ്വ.ടി സിദ്ദീഖ് എം.എല്‍.എ പറഞ്ഞു. കല്‍പ്പറ്റ കൃഷിഭവന്‍ കര്‍ഷക ദിനാചരണവും മികച്ച കര്‍ഷകരെ ആദരിക്കലും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി.ജെ ഐസക്ക് അധ്യക്ഷനായി. കല്‍പ്പറ്റ ജി.എല്‍.പി . സ്‌കൂളില്‍ ആരംഭിക്കുന്ന ‘കുട്ടി കൃഷി തോട്ടം’ പദ്ധതി നഗരസഭാ വൈസ് ചെയര്‍ പേഴ്‌സണ്‍ ശ സരോജി ഓടമ്പത്ത് ഉദ്ഘാടനം ചെയ്തു .പച്ചക്കറി വിത്ത് വിതരണം എം.എല്‍.എ. നിര്‍വഹിച്ചു.
കൃഷി വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് ജില്ലാ കൃഷി ഓഫീസര്‍ രാജി വര്‍ഗ്ഗീസ് പദ്ധതി വിശദീകരണം നല്‍കി.
ആയിഷ പള്ളിയാലില്‍, അഡ്വ. എ.പി.മുസ്തഫ , രാജാറാണി ,സി.കെ. ശിവരാമന്‍ എന്നിവര്‍ സംസാരിച്ചു. മികച്ച കര്‍ഷകരായി ആര്‍ പ്രഭാകരന്‍ പിള്ള, സുരേഷ് പുത്തൂര്‍ വയല്‍, സ്മിത ബിജു,പി. സറഫുള്ള പി.അഷറഫ്. ചിരദീപ് എം.എ , അലി ഹസ്സന്‍, വി.പി. ശോശാമ്മ എന്നീ കര്‍ഷകരെ ആദരിച്ചു.കൃഷി ഓഫീസര്‍ കെ.വി. ശാലിനി സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ടി.വി. സജീഷ് നന്ദിയും പറഞ്ഞു.പങ്കെടുത്ത എല്ലാവര്‍ക്കും നറുക്കെടുപ്പിലൂടെ സമ്മാനങ്ങള്‍ നല്‍കി.





Leave a Reply