May 26, 2026

രാഹുല്‍ ഗാന്ധി എംപിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് നൈറ്റ് മാര്‍ച്ച്

0
site-psd-213
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി : വോട്ട് കൊള്ളക്ക് ചൂട്ടു പിടിക്കുന്ന ഇലക്ഷന്‍ കമ്മീഷനും നരേന്ദ്രമോദി സര്‍ക്കാരിനുമെതിരെ രാജ്യമാകെ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ലോകസഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് യയൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ബത്തേരി ടൗണില്‍ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് അമല്‍ ജോയ്,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, സംസ്ഥാന സെക്രട്ടറി ലയണല്‍ മാത്യു, ജില്ലാ ഭാരവാഹികളായ അഫ്‌സല്‍ ചീരാല്‍, നിതാ കേളു, ഹര്‍ഷല്‍ കോന്നാടന്‍, ബിന്‍ഷാദ് കെ ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.

അനീഷ് റാട്ടക്കുണ്ട്, ജിനു കോളിയാടി,അസീസ് വാളാട്, ഡിന്റോ ജോസ്,മുഹമ്മദ് ഫെബിന്‍,ഡി വിനായക് ജിജോ ജോണ്‍,അണ്ണന്‍ തൊണ്ടര്‍നാട്,ആഷിക് മന്‍സൂര്‍,വിജേഷ് വാകേരി, ടോണി പുല്‍പള്ളി,
എബി മോളത്അജയ് മാനൂട്ടം,യൂനസ് അലി, ഷിജു ഗോപാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *