ഗ്രന്ഥാലോകം ക്യാമ്പയിന്‍ താലൂക്ക് ഉദ്ഘാടനം ചെയ്തു
കല്‍പ്പറ്റ : കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ മുഖമാസിക ഗ്രന്ഥലോകം വാര്‍ഷിക വരിസംഖ്യ ക്യാമ്പയിന്‍ വൈത്തിരി താലൂക്ക് ഉദ്ഘാടനം ജില്ലാ ലൈബ്രറി ഹാളില്‍ ലൈബ്രറി സെക്രട്ടറിമാരുടെ ഗ്രാന്റ് അപേക്ഷ പരിശീലന പരിപാടിയില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. കെ. സുധീര്‍ നിര്‍വഹിച്ചു.വ്യാപാരി വ്യവസായി ഏകോപന സമിതി കല്‍പറ്റ യൂണിറ്റ് സെക്രട്ടറി കെ. രഞ്ജിത്ത് ഗ്രന്ഥാലോകത്തിന്റെ ആദ്യ വാര്‍ഷിക വരിസംഖ്യ ജില്ലാ ജോയിന്റ് സെക്രട്ടറി എം. ദേവകുമാറിന് കൈമാറി.നവോദയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ ഡോ. അംബിചിറയില്‍ രചിച്ച ഓര്‍മ്മ മരത്തണലില്‍ എന്ന പുസ്തകം വൈത്തിരി താലൂക്കിലെ മുഴുവന്‍ ലൈബ്രറികള്‍ക്കും സൗജന്യമായി അദ്ദേഹം വിതരണം നടത്തി.
താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് സി. കെ. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു .വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി. എം. സുമേഷ്, പഞ്ചായത്ത് സമിതി ഭാരവാഹികളായ കെ. ഡി. സുദര്‍ശന്‍, പി. ബിജു, എം. കെ. ജയിംസ്, പി. മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply