May 26, 2026

കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു

0
site-psd-225
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:കേരള ഹോട്ടല്‍& റസ്റ്റോറന്റ് അസോസിയേഷനും, വയനാട് ടൂറിസം അസോസിയേഷനും സംയുക്തമായി വയനാട് കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധാരണയും നടത്തി.ധര്‍ണാ സമരം കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് മൊയ്ദീന്‍ കുട്ടി ഹാജി മലപ്പുറം ഉദ്ഘാടനം നിര്‍വ്വഹിച്ചു.കെഎച്ച്ആര്‍എ ജില്ലാ പ്രസിഡന്റ് അസ്ലം ബാവ അധ്യക്ഷനയി.വയനാട് ടൂറിസം അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സൈഫ് വൈത്തിരി സ്വാഗതം ആശംസിച്ചു.

കേരള വ്യാപാരി വ്യവസായ സമിതി ജില്ലാ പ്രസിഡന്റ് ജോജിന് പി ജോയ്, സംസ്ഥാന സെക്രട്ടറിമാരായ അനീഷ് ബി നായര്‍,സജീര്‍ അരീക്കോട് , മലപ്പുറം ജില്ലാ പ്രസിഡന്റ് സമദ്,സുബൈര്‍ യൂ, പോക്കു ന്യൂ ഫോം, ഉമ്മര്‍ പാരഡൈസ് , മുജീബ് ചുണ്ട, അബ്ദുല്‍ ഗഫൂര്‍, സൈദലവി കെ പി, അബ്ദു റഹ്‌മാന്‍ മാനന്തവാടി, ബാബു ത്രീ റൂട്ട്, സുഭാഷ് മീനങ്ങാടി എന്നിവര്‍ സംസാരിച്ചു.

 

ഹോട്ടല്‍ മേഖലയിലെയും ടൂറിസം മേഖല യിലും നിലവില്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ ചൂണ്ടി കാണിച്ചാണ് സമരം ആവിശ്യ സാധനങ്ങളുടെ വിലവര്‍ധനവ് നിയന്ത്രിക്കുക, പൂഴ്ത്തി വെപ്പ് തടയുക, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ അനാവശ്യ നിയമങ്ങള്‍ പിന്‍വലിക്കുക, ടൂറിസം മേഖലകളിലെ അനാവശ്യ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുക, മുന്നറിയിപ്പില്ലാതെ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചിടുന്നത് നിര്‍ത്തലാക്കുക, ടൂറിസം മേഖലകളിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുക, വയനാട്ടിലേക്കുള്ള ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നീ വിഷയങ്ങള്‍ ഉന്നയിച്ചാണ് സമരം നടന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *