May 26, 2026

ചീയമ്പം പള്ളി പെരുന്നാള്‍ ആഘോഷകമ്മറ്റി രൂപീകരിച്ചു

0
site-psd-224
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പ്പള്ളി: മലബാറിന്റെ കോതമംഗലം എന്നറിയപ്പെടുന്ന ചീയമ്പം മോര്‍ ബസേലിയോസ് ദേവാലയത്തില്‍ വിശുദ്ധ യല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ ഓര്‍മപ്പെരുന്നാള്‍ വിപുലമായ ആഘോഷപരിപാടികളോടെ സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ 3 വരെ നടക്കും. പെരുന്നാള്‍ വിജയകരമായി നടത്തുന്നതിലേക്കായി 101 അംഗ ആഘോഷകമ്മറ്റി രൂപീകരിച്ചു. ചെയര്‍മാന്‍ വികാരി ഫാ.മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടിയില്‍,വൈസ് ചെയര്‍മാന്‍ ട്രസ്റ്റി സിജു പൗലോസ് തോട്ടത്തില്‍, ജനറല്‍ കണ്‍വീനര്‍ സെക്രട്ടറി അബ്രാഹാം ചുമതയില്‍, പബ്ലിസിറ്റി കണ്‍വീനര്‍ എല്‍ദോസ് പരത്തുവയലില്‍ എന്നിവരെ കൂടാതെ വിവിധ സബ് കമ്മറ്റികളും രൂപീകരിച്ചു.

വിശുദ്ധ.കുര്‍ബാന,ധ്യാനയോഗീ , അഭിവന്ദ്യ പിതാക്കന്‍മാര്‍ക്ക് സ്വീകരണം, തീര്‍ത്ഥയാത്ര, നേര്‍ച്ചഭക്ഷണം,പാച്ചോര്‍നേര്‍ച്ച എന്നിവയോടെ പെരുന്നാള്‍ സമുചിതമായി ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *