ജന വിരുദ്ധരായ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ തെരുവുകള്‍ പ്രക്ഷുബ്ധമാക്കുക: എ യൂസുഫ്
മാനന്തവാടി : ജനാധിപത്യം അട്ടിമറിച്ച് കൃത്യമ വോട്ടുകളിലൂടെ അധികാരത്തിലെത്തി രാജ്യത്തിന്റെ ഭരണഘടനയടക്കം തിരുത്തി മുന്നോട്ട് പോവുന്ന കേന്ദ്ര സര്‍ക്കാറിനെതിരെയും കേരളത്തെ കുടിച്ചോറാക്കുന്ന സംസ്ഥാന സര്‍ക്കാറിനെതിരെയും തെരുവുകള്‍ പ്രക്ഷുബ്ധമാക്കണമെന്ന് എസ്ഡിപിഐ വയനാട് ജില്ലാ പ്രസിഡന്റ് എ യൂസുഫ്.മാനന്തവാടി മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് വി. സുലൈമാന്‍ അധ്യക്ഷനായി.
ജില്ലാ ജനറല്‍ സെക്രട്ടറി പി. ടി സിദ്ധീഖ്, ജില്ലാ സെക്രട്ടറി എസ്.മുനീര്‍, ജില്ലാ പ്രവര്‍ത്തക സമിതിയംഗം ഇ.ഉസ്മാന്‍, വി.കെ മുഹമ്മദലി, മണ്ഡലം സെക്രട്ടറി സജീര്‍ എം.ടി, ജോയിന്റ് സെക്രട്ടറി നൗഫല്‍ പി.കെ,ട്രഷറര്‍ ഷുഹൈബ് ടി.കെ, കമ്മിറ്റിയംഗം സുമയ്യ പി.കെ പഞ്ചായത്ത് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജന വിരുദ്ധമായ ബില്ലുകള്‍ ദിനേനെയെന്നോണം പാര്‍ലമെന്റില്‍ ചുട്ടെടുക്കുകയാണ് മോഡി സര്‍ക്കാര്‍, കേരളത്തിലാവട്ടെ അതി രൂക്ഷമായ വിലക്കയറ്റവും, നികുതി വര്‍ദ്ധനവും കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയുമാണ്.അതിനാല്‍ തന്നെ ഈ രണ്ടു സര്‍ക്കാറുകളെയും താഴെയിറക്കേണ്ടത് ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരുടെ ഉത്തരവാദിത്വമാണെന്നും അതിനായി തെരുവുകള്‍ ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ പ്രക്ഷുബ്ധമാകേണ്ടതുണ്ടെന്നും എ യൂസുഫ പറഞ്ഞു





Leave a Reply