September 14, 2026

എകെഎസ്ടിയു–ജനയുഗം സഹപാഠി അറിവുത്സവം: ഉപജില്ലാതല മത്സരങ്ങൾ സമാപിച്ചു; ജില്ലാ മത്സരം സെപ്റ്റംബർ 27-ന്

0
WhatsApp Image 2026-09-14 at 11.33.12 AM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: എകെഎസ്ടിയു അധ്യാപക സംഘടനയും ജനയുഗം ദിനപത്രവും സംയുക്തമായി സംഘടിപ്പിക്കുന്ന എകെഎസ്ടിയു–ജനയുഗം സഹപാഠി അറിവുത്സവം പ്രശ്നോത്തരിയുടെ വയനാട് ജില്ലയിലെ ഉപജില്ലാതല മത്സരങ്ങൾ സമാപിച്ചു. വൈത്തിരി ഉപജില്ലാ മത്സരം കൽപ്പറ്റ മുനിസിപ്പാലിറ്റി ഡെപ്യൂട്ടി ചെയർപേഴ്സൺ സ. സൗമ്യ എസും, സുൽത്താൻ ബത്തേരി ഉപജില്ലാ മത്സരം സെന്റ് മേരീസ് കോളേജ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഉഷ, മാനന്തവാടി ഉപജില്ലാ മത്സരത്തിന്റെ ജോയിന്റ് കൗൺസിൽ മുൻ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ. എ. പ്രേംജിത്ത് എന്നിവർ ഉദ്ഘാടനം ചെയ്തു.

വൈത്തിരിയിൽ ശ്രീജിത്ത് വാകേരി, ഷാനവാസ് ഖാൻ, മാഗ്ദലീൻ, അനുമോൾ, റീത്തു പരമേശ്വരൻ, ആതിര എന്നിവരും സുൽത്താൻ ബത്തേരിയിൽ എൻ. വി. കരുണാകരൻ, ബിനിത ടി., ശ്രീദേവി, ശരണ്യ ടി. വി., മിറോഷ് കുമാർ, ജനനിത്യൻ, പ്രശാന്തൻ എന്നിവരും മാനന്തവാടിയിൽ ജിത്തുരാജ് സി. പി., സുധാ പ്രേംജിത്ത്, സുനിൽ അഗസ്റ്റിൻ, സുമിൻ രാജ് എം. എസ്. എന്നിവരും മത്സരങ്ങൾക്ക് നേതൃത്വം നൽകി.

അറിവുത്സവം സീസൺ 9 ജില്ലാതല മത്സരം 2026 സെപ്റ്റംബർ 27-ന് മുണ്ടേരി ജി.വി.എച്ച്.എസ്.എസ്. കൽപ്പറ്റയിൽ വെച്ച് നടക്കും. മൂന്ന് ഉപജില്ലകളിൽ നിന്നായി എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി/വി.എച്ച്.എസ്.ഇ. വിഭാഗങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയ പ്രതിഭകളാണ് ജില്ലാതല മത്സരത്തിൽ മാറ്റുരയ്ക്കുന്നത്.

വിജയികൾ:

സുൽത്താൻ ബത്തേരി ഉപജില്ല* എൽ.പി. വിഭാഗം: മുഹമ്മദ് അയാൻ ഇ. കെ. (ജി.എൽ.പി.എസ്. മാണ്ടാട് – ഒന്നാം സ്ഥാനം), റമീൻ സയാൻ അഹമ്മദ് (ജി.എച്ച്.എസ്.എസ്. കാക്കവയൽ – രണ്ടാം സ്ഥാനം), മുഹമ്മദ് ഫഹീം (ജി.എച്ച്.എസ്. കുപ്പാടി – മൂന്നാം സ്ഥാനം).
* യു.പി. വിഭാഗം: രമിൻ റിസ്‌വി (ജി.എച്ച്.എസ്. ബീനാച്ചി – ഒന്നാം സ്ഥാനം), ജീസ് ഇവാൻ സെബാസ്റ്റ്യൻ (എ.യു.പി.എസ്. വരദൂർ – രണ്ടാം സ്ഥാനം), ആൻറിയ സി. ബിജോയ് (എ.യു.പി.എസ്. വാഴവറ്റ – മൂന്നാം സ്ഥാനം).
* ഹൈസ്കൂൾ വിഭാഗം: ദേവകൃഷ്ണ, നിർമല HS, കമ്പനിഗിരി (ഒന്നാം സ്ഥാനം), അഭിനവ് കൃഷ്ണ (സർവജന വി.എച്ച്.എസ്.എസ്. സുൽത്താൻ ബത്തേരി – രണ്ടാം സ്ഥാനം), നിവേദിത സുനിൽ (ജി.എച്ച്.എസ്.എസ്. മീനങ്ങാടി – മൂന്നാം സ്ഥാനം).
* ഹയർ സെക്കൻഡറി വിഭാഗം: ഹിദ ഫസൽ (സെന്റ് മേരീസ് കോളേജ് എച്ച്.എസ്.എസ്. സുൽത്താൻ ബത്തേരി – ഒന്നാം സ്ഥാനം), ബേസിൽ ജെസ്വിൻ ജോൺ (സെന്റ് മേരീസ് കോളേജ് എച്ച്.എസ്.എസ്. സുൽത്താൻ ബത്തേരി – രണ്ടാം സ്ഥാനം), അധർവ് എം. ജെ. (ജി.എച്ച്.എസ്.എസ്. കോളേരി – മൂന്നാം സ്ഥാനം).

വൈത്തിരി ഉപജില്ല
* എൽ.പി. വിഭാഗം: അമേലിയ പി. കെ. (എസ്.ഡി.എം. എൽ.പി. സ്കൂൾ കൽപ്പറ്റ – ഒന്നാം സ്ഥാനം), എറിക് അന്തോണി ഡിസൂസ (സെന്റ് ജോസഫ് സ്കൂൾ മേപ്പാടി – രണ്ടാം സ്ഥാനം), മുഹമ്മദ് അയാൻ (ജി.എച്ച്.എസ്.എസ്. കോട്ടത്തറ – മൂന്നാം സ്ഥാനം).
* യു.പി. വിഭാഗം: മുഹമ്മദ് അമീൻ ഷാ (സെന്റ് തോമസ് എച്ച്.എസ്.എസ്. നടവയൽ – ഒന്നാം സ്ഥാനം), ഇസാൻ അഹമ്മദ് (ജി.യു.പി.എസ്. പിണങ്ങോട് – രണ്ടാം സ്ഥാനം), ഇവാന പി. കെ. (എസ്.കെ.എം.ജെ. എച്ച്.എസ്.എസ്. കൽപ്പറ്റ – മൂന്നാം സ്ഥാനം).
* ഹൈസ്കൂൾ വിഭാഗം: ഹാദിയ നൗറിൻ കെ. എസ്. (സെന്റ് തോമസ് എച്ച്.എസ്.എസ്. നടവയൽ – ഒന്നാം സ്ഥാനം), ദീപ്തി ശ്രയ (എസ്.കെ.എം.ജെ. എച്ച്.എസ്.എസ്. കൽപ്പറ്റ – രണ്ടാം സ്ഥാനം), അദ്വൈത് ലതീഷ് (എസ്.കെ.എം.ജെ. എച്ച്.എസ്.എസ്. കൽപ്പറ്റ – മൂന്നാം സ്ഥാനം).
* ഹയർ സെക്കൻഡറി വിഭാഗം: ഷിയാ സുബൈർ (സി.എം.എസ്. എച്ച്.എസ്.എസ്. അരപ്പറ്റ – ഒന്നാം സ്ഥാനം), കൃഷ്ണേന്ദു എം. എസ്. (എസ്.കെ.എം.ജെ. എച്ച്.എസ്.എസ്. കൽപ്പറ്റ – രണ്ടാം സ്ഥാനം), ഗിരീഷ്മ കെ. (ജി.വി.എച്ച്.എസ്.എസ്. കൽപ്പറ്റ – മൂന്നാം സ്ഥാനം).

മാനന്തവാടി ഉപജില്ല
* എൽ.പി. വിഭാഗം: മുഹമ്മദ് റിസാൻ സി. എസ്. (ജി.എച്ച്.എസ്. വാരാമ്പറ്റ – ഒന്നാം സ്ഥാനം), അമേയ ആരോഫ് (ജി.യു.പി. സ്കൂൾ മാനന്തവാടി – രണ്ടാം സ്ഥാനം).
* യു.പി. വിഭാഗം: അനയ് കൃഷ്ണ ഇ. എ. (സെന്റ് ജോസഫ്സ് യു.പി.എസ്. കല്ലോടി – ഒന്നാം സ്ഥാനം), ശ്രീദേവ് അമ്പാടി (സർവോദയ എച്ച്.എസ്.എസ്. എച്ചോം – രണ്ടാം സ്ഥാനം).
* ഹൈസ്കൂൾ വിഭാഗം: ദിൽനാഥ് ജെ. (എം.ടി.ഡി.എം. എച്ച്.എസ്.എസ്. തൊണ്ടർനാട് – ഒന്നാം സ്ഥാനം), അന്ന അലൈന എസ്. ആർ. (ജി.എച്ച്.എസ്. വാരാമ്പറ്റ – രണ്ടാം സ്ഥാനം).
* ഹയർ സെക്കൻഡറി വിഭാഗം: ഫർസാന പർവിൻ കെ. (ജി.എച്ച്.എസ്.എസ്. പനമരം – ഒന്നാം സ്ഥാനം), അരവിന്ദ് സി. എസ്. (ജി.എച്ച്.എസ്.എസ്. പനമരം – രണ്ടാം സ്ഥാനം).

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *