ശ്രേഷ്ഠ ഇടയന്‍ പ്രത്യേക പതിപ്പ് പ്രകാശനം നാളെ
കല്‍പ്പറ്റ: യാക്കോബായ സുറിയാനി സഭയുടെ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് ജോസഫ് ബാവയെക്കുറിച്ച് എം.ജെ. എസ്.എസ്. എ മലബാര്‍ ഭദ്രാസനം പ്രസിദ്ധീകരിക്കുന്ന ശ്രേഷ്ഠ ഇടയന്‍ എന്ന പ്രത്യേക പതിപ്പിന്റെ പ്രകാശനം നാളെ നടക്കുമെന്ന് സണ്‍ഡേ സ്‌കൂള്‍ ഭദ്രാസന വൈ. പ്രസിഡന്റ് ഫാ.ബേബി പൗലോസ് ഓലിക്കല്‍, ഡയറക്ടര്‍ അനില്‍ ജേക്കബ്, സെക്രട്ടറി ജോണ്‍ ബേബി എന്നിവര്‍ അറിയിച്ചു.
മൂലങ്കാവ് സെന്റ് ജോണ്‍സ് യാക്കോബായ പള്ളി അങ്കണത്തില്‍മലബാര്‍ ഭദ്രാസനം ശ്രേഷ്ഠ കാതോലിക്കാ ബാവക്ക് ഒരുക്കുന്ന അനുമോദന യോഗത്തിലാണ്പ്രകാശനം നടക്കുക .പൗലോസ് മോര്‍ ഐറേനിയോസ് മെത്രാപ്പോലീത്തയാണ് പ്രകാശനം നിര്‍വഹിക്കുക.
മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ്, മാത്യൂസ് മോര്‍ അപ്രേം മെത്രാപ്പോലീത്ത ,ജോസഫ് മോര്‍ തോമസ് മെത്രാപ്പോലീത്ത ,മന്ത്രി ഒ.ആര്‍ കേളു, സിനിമാ താരം ബേസില്‍ ജോസഫ്, എം.എല്‍.എമാര്‍ ,ജനപ്രതിനിധികള്‍ ,സാമൂഹ്യ രാഷ്ട്രിയ നേതാക്കള്‍ പങ്കെടുക്കുന്ന വിപുലമായ അനുമോദന യോഗമാണ് ഭദ്രാസനം സംഘടിപ്പിച്ചിരിക്കുന്നത്.എം.ജെ.എസ്.എസ്.എ മലബാര്‍ ഭദ്രാസനത്തിന്റെ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായാണ് പ്രത്യേക പതിപ്പ് ഇറക്കുന്നത്.ജൂബിലി ഭവനം ഉള്‍പ്പെടെ വൈവിധ്യങ്ങളായ 15ല്‍ പരം ആത്മീയ – ഭൗതിക പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷം എം.ജെ.എസ്.എസ്.എ ആവിഷ്‌ക്കരിച്ചിരിക്കുന്നത്.





Leave a Reply