അനൗപചാരിക വിദ്യാഭ്യാസം കാലഘട്ടത്തിന്റെ അനിവാര്യത : ഐ.സി ബാലകൃഷ്ണൻ എംഎൽഎ
ബത്തേരി: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയും വയനാട് ജില്ലാ സാക്ഷരതാ മിഷനും സുൽത്താൻബത്തേരി നഗരസഭയും ലോക സാക്ഷരതാ ദിന പക്ഷാചരണത്തിന്റെ ഭാഗമായി സംയുക്തമായി സംഘടിപ്പിച്ച വൈജ്ഞാനിക സാമൂഹ്യ സാംസ്കാരിക തുടർ വിദ്യാഭ്യാസ സെമിനാറിന്റെ ഉദ്ഘാടനം ഐ.സി. ബാലകൃഷ്ണൻ എംഎൽഎ നിർവഹിച്ചു. സമ്പൂർണ്ണ സാക്ഷരതയിൽ നിന്ന് സമ്പൂർണ്ണ ഡിഗ്രിയിലേക്കുള്ള ദൂരം അതിവിദൂരം അല്ലെന്നും അനൗപചാരിക വിദ്യാഭ്യാസം കാലഘട്ടത്തിൻറെ അനിവാര്യതയാണെന്നും പറഞ്ഞു.
സമ്പൂർണ്ണ സാക്ഷരതയിൽ നിന്ന് സമ്പൂർണ്ണ ഡിഗ്രിയിലേക്കുള്ള ദൂരം അതിവിദൂരം അല്ലെന്നും അനൗപചാരിക വിദ്യാഭ്യാസം കാലഘട്ടത്തിൻറെ അനിവാര്യതയാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ എംഎൽഎ ഓർമ്മപ്പെടുത്തി. സാക്ഷരതയിലും തുടർ വിദ്യാഭ്യാസത്തിലും വയനാട് ജില്ല കുതിച്ചു കൊണ്ടിരിക്കുകയാണ്. പട്ടികവർഗ്ഗ മേഖലയിലെ ഉന്നത വിദ്യാഭ്യാസ ഉന്നമനത്തിനു വേണ്ടി പ്രത്യേക യൂണിവേഴ്സിറ്റി തന്നെ വരാൻ പോവുകയാണ് ഈ മേഖലയ്ക്ക് കൂടുതൽ പ്രോത്സാഹനം നൽകുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു. ഹയർ സെക്കൻഡറി തുല്യതാ കോഴ്സ് പൂർത്തിയായവർക്ക് സൗജന്യമായി ഡിഗ്രി പഠനം നടത്താൻ വയനാട് ജില്ലാ പഞ്ചായത്ത് സുൽത്താൻബത്തേരി നഗരസഭ ,മാനന്തവാടി നഗരസഭ, കൽപ്പറ്റ നഗരസഭ തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പദ്ധതി രൂപീകരിച്ചിട്ടുണ്ട്. ഹയർസെക്കൻഡറി വിജയിച്ച പൊതുവിഭാഗക്കാർക്കും കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി വഴി ഡിഗ്രി പഠനത്തിന് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം പത്താംതരം ഹയർസെക്കൻഡറി തുല്യതാ കോഴ്സ് പൂർത്തീകരിച്ച് ഡിഗ്രി പഠനത്തിന് തയ്യാറെടുക്കുന്ന ബത്തേരി മുനിസിപ്പൽ ചെയർപേഴ്സൺ റസീന അബ്ദുൾ ഖാദറിനെ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. വി പി ജഗതി രാജ് ആദരിച്ചു.
ബത്തേരി മുൻസിപ്പൽ ടൗൺഹാളിൽ നടന്ന ചടങ്ങിൽ സുൽത്താൻബത്തേരി നഗരസഭ ചെയർപേഴ്സൺ റസീന അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോക്ടർ ജഗതിരാജ് വി പി മുഖ്യ പ്രഭാഷണം നടത്തി. ബത്തേരി നഗരസഭ വൈസ് ചെയർപേഴ്സൺ ഇന്ദ്രജിത്ത് എം ജി ലോക സാക്ഷരതാ ദിന സന്ദേശം നൽകി. ശ്രീനാരായണഗുരു യൂണിവേഴ്സിറ്റി റീജിയണൽ ഡയറക്ടർ ഡോ. സുരേഷ് കുമാർ കെ എസ് മുഖ്യാതിഥിയായി സംസാരിച്ചു.
ബത്തേരി നഗരസഭയുടെ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ സംഷാദ് പി, ഷിഫാനത്ത് വി കെ, ലീലാ പാൽപ്പാത്ത്, ഡിവിഷൻ കൗൺസിലർമാരായ രാധാ രവീന്ദ്രൻ , കെ എം മൊയ്തു, നൗഷാദ് മംഗലശ്ശേരി,ഭാനു പുളിക്കൽ,ഫൗസിയ, നഗരസഭാ സെക്രട്ടറി തോമസ് വി ഡി, ട്രൈബൽഎക്സ്റ്റൻഷൻ ഓഫീസർ നിഷാ വി ആർ, സിഡിഎസ് ചെയർപേഴ്സൺ മാരായ പ്രസന്നകുമാരി ആർ ആർ, രാജലക്ഷ്മി കെ,പ്രേരക് കൺവീനർ ബബിതമോൾ പികെ, തുടങ്ങിയവർ പ്രസംഗിച്ചു. ശ്രീനാരായണഗുരു യൂണിവേഴ്സിറ്റി സോഷ്യോളജി വിഭാഗം പ്രൊഫസർമാരായ ഡോ.മായാ രവീന്ദ്രൻ, ഫൗസിയ ഷുക്കൂർ, സാക്ഷരതാ മിഷൻ വയനാട് ജില്ലാ കോ ഓർഡിനേറ്റർ പി പ്രശാന്ത് കുമാർ, തുടങ്ങിയവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു ബത്തേരി നഗരസഭാ വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സെറീന അബ്ദുള്ള സ്വാഗതവും ബത്തേരി സെൻമേരിസ് കോളേജ് എൽ എസ് സി കോ ഓർഡിനേറ്റർ ഡോ. ജോബി എൻജി നന്ദിയും പറഞ്ഞു.





Leave a Reply