September 12, 2026

വയനാട് ക്രിയേറ്റീവ് ഫോറം രൂപീകരിച്ചു

0
WhatsApp Image 2026-09-12 at 8.32.49 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട് ജില്ലയിലെ കലാ-സാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ വയനാട് ക്രിയേറ്റീവ് ഫോറം (WCF) രൂപീകരിച്ചു. ജില്ലയിലെ കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് പുതിയ വേദിയൊരുക്കുന്നതിനും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരെ ഒരുമിപ്പിക്കുന്നതിനുമാണ് ഫോറം ലക്ഷ്യമിടുന്നത്.

വയനാടിന്റെ വിവിധ ഭാഗങ്ങളിൽ കലാ-സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുക, കലാകാരന്മാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും കൂട്ടായ്മ ശക്തിപ്പെടുത്തുക, ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ആശയങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കുന്നതിനുള്ള വേദിയൊരുക്കുക തുടങ്ങിയവയാണ് ഫോറത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടന്ന രൂപീകരണ ഉദ്ഘാടനച്ചടങ്ങ് സുനിൽ പി. ഇളയിടം ഉദ്ഘാടനം ചെയ്തു. തുടർന്ന് അതുൽ നറുകരയും സംഘവും അവതരിപ്പിച്ച സംഗീത പരിപാടിയും അരങ്ങേറി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *