ബഡ്സ് ദിനാഘോഷം സംഘടിപ്പിച്ചു
പൊഴുതന: പൊഴുതന ഗ്രാമപഞ്ചായത്ത് ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്ററിലെ കുട്ടികള്‍ക്കായി പൊഴുതന ‘വാര്‍ഡ് 80’ റിസോര്‍ട്ടില്‍ വച്ച് വിവിധ കലാപരിപാടികളോടെ ബഡ്സ് ദിനാഘോഷം സംഘടിപ്പിച്ചു. പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുമാരി അനസ് റോസ്ന സ്റ്റഫി പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ വി ബാബു, സി ഡി എസ് ചെയര്‍പേഴ്സണ്‍ നജ്മുന്നിസ, വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ ആശംസ അറിയിച്ചു. കുടുംബശ്രീ ജില്ലാ മിഷന് എഡിഎംസി റജീന വി കെ, ബിജോയ്, ജയേഷ് തുടങ്ങിയവര്‍ പങ്കെടുക്കുകയും ആശംസ അറിയിക്കുകയും ചെയ്തു.ബഡ്സ് ദിനാഘോഷത്തിന്റെ ഭാഗമായി ഗൃഹ സന്ദര്‍ശനം, സ്വാതന്ത്ര്യദിനാഘോഷം എന്നിവ സംഘടിപ്പിച്ചു





Leave a Reply