June 19, 2026

മെന്റർ ടീച്ചർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

0
ksrtc (3)
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: പട്ടികവർഗ വകുപ്പ് നടപ്പാക്കുന്ന ഗോത്ര ബന്ധു പദ്ധതിയുടെ ഭാഗമായി പട്ടികവർഗ ഭൂരിപക്ഷ മേഖലകളിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ താത്കാലികമായി മെന്റർ ടീച്ചർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ മുഖ്യ പിന്നോക്ക പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കാണ് അവസരം. പണിയ, അടിയ, വെട്ടകുറുമ വിഭാഗങ്ങൾക്കും പ്രത്യേക ദുർബല വിഭാഗങ്ങൾക്കും മുൻഗണന ലഭിക്കും. ടി.ടി.സി, ബി.എഡ് യോഗ്യതയുള്ളവർക്കും മുൻഗണന നൽകും. സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ അല്ലെങ്കിൽ ഊരിലെ താമസക്കാരായിരിക്കണം. യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റ് പട്ടികവർഗ വിഭാഗങ്ങളെയും പരിഗണിക്കും.

മത്സര പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. നിശ്ചിത മാതൃകയിലുള്ള അപേക്ഷകളും പ്രായം, സമുദായം, വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ജൂൺ 24 വൈകുന്നേരം അഞ്ചിന് മുമ്പ് സ്ഥിരതാമസമുള്ള താലൂക്കിലെ പ്രൊജക്ട് ഓഫീസിലോ അല്ലെങ്കിൽ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിലോ സമർപ്പിക്കണം. താലൂക്ക് അടിസ്ഥാനത്തിലായിരിക്കും എഴുത്ത് പരീക്ഷയും അഭിമുഖവും നടത്തുന്നത്. ഫോൺ: 04936 202232 (ഐ.റ്റി.ഡി.പി കൽപ്പറ്റ), 04935 240210 (ടി.ഡി.ഒ മാനന്തവാടി), 04936 221074 (ടി.ഡി.ഒ ബത്തേരി)

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *