May 26, 2026

വാഴൂര്‍ സോമന്‍ എംഎല്‍എ അനുസ്മരണം നടത്തി

0
site-psd-273
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന വാഴൂര്‍ സോമന്‍ എംഎല്‍എയുടെ നിര്യാണത്തില്‍ എഐടിയുസി ജില്ലാ കമ്മിറ്റി അനുശോചന യോഗം നടത്തി. ജില്ലാ പ്രസിഡന്റ് വിജയന്‍ ചെറുകര അധ്യക്ഷനായി. ഐന്‍ടിയുസി ജില്ലാ വൈസ് പ്രസിഡന്റ് പി.പി ആലി, എന്‍സിപി സംസ്ഥാന സെക്രട്ടറി സി.എം ശിവരാമന്‍, എസ്ടിയു സംസ്ഥാന സെക്രട്ടറി സി. മൊയ്തീന്‍കുട്ടി, ബിഎംഎസ് നേതാവ് പി.ജി ആനന്ദ് കുമാര്‍, സിഐടിയു വൈസ് പ്രസിഡന്റ് പി.കെ അബു, എഐടിയുസി ജില്ലാ സെക്രട്ടറി സി.എസ് സ്റ്റാന്‍ലിന്‍, പി.കെ ബാബുരാജ്, വി.യൂസഫ്, വി.എസ് അനില്‍കുമാര്‍, കെ. രമേശന്‍, കെ.കൃഷ്ണകുമാര്‍, ജസ്മല്‍ അമീര്‍, റിയാസ് സി.പി, ടി.മണി അനുശോചന പ്രസംഗം നടത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *