July 28, 2026

മുള്ളന്‍കൊല്ലിയിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് പരിധിവിടുന്നു: സിപിഐഎം

0
site-psd-293
By ന്യൂസ് വയനാട് ബ്യൂറോ

മുള്ളന്‍കൊല്ലി: പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തതോടെ മുള്ളന്‍കൊല്ലിയില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് മുറുകുന്നു. ആദിവാസി സ്ത്രീയെ അപമാനിച്ചതിന് മുള്ളന്‍കൊല്ലി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെതിരെ കേസെടുത്തതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം നേരിടുകയാണ്. ഇതില്‍ വിറളി പൂണ്ട കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം വ്യാജ കേസുകളില്‍ അനുഭാവികളെ ഉള്‍പ്പെടെ ആസൂത്രിതമായി കുടുക്കുകയാണ്.പ്രവര്‍ത്തകനെതിരെ വ്യാജമധ്യ കേസ്സ് ചുമത്തിയത് സമഗ്രമായി അന്വേഷിക്കണമെന്ന് സിപിഐഎം മുള്ളന്‍കൊല്ലി ലോക്കല്‍ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.സിപി വിന്‍സെന്റ്,കെ.വി ജോബി, പി.ജെ പൗലോസ് തുടങ്ങിയവര്‍ സംസാരിച്ചു.ഏറ്റവും അവസാനമായി വ്യാജ മദ്യവും തോട്ടയുമായി മരക്കടവ് കാനാട്ട് മലയില്‍ തങ്കച്ചനെതിരെ കേസെടുത്തിരിക്കുകയാണ് ഇത് വ്യാജ പരാതി ആണെന്ന് പറഞ്ഞുകൊണ്ട് കുടുംബാംഗങ്ങള്‍ പത്രസമ്മേളനം നടത്തിയിട്ടുണ്ട്. റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയിലെ വന്‍ അഴിമതി വെളിച്ചത്തു വന്നതിനെത്തുടര്‍ന്ന് പ്രതിരോധത്തില്‍ ആയ കോണ്‍ഗ്രസ് പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയാത്ത ദുര്‍ബല അവസ്ഥയിലാണ്. പരമ്പരാഗത കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നുള്ള ആളുകള്‍ പോലും ഇതില്‍ മനംനൊന്ത് വ്യത്യസ്ത രാഷ്ട്രീയം സ്വീകരിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങളിലെ ഭാവിയില്‍ ഒഴിവു വരുന്ന നിയമനങ്ങള്‍ക്ക് പോലും ലക്ഷങ്ങള്‍ ആണ് കോഴ അഡ്വാന്‍സായി വാങ്ങിയിരിക്കുന്നത്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *