ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഡിഗ്രി വിദ്യാർഥികൾക്കായി അദാലത്ത് സംഘടിപ്പിച്ചു
കൽപ്പറ്റ :ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയിലെ ഡിഗ്രി വിദ്യാർഥികൾക്കായി ജില്ലാ പഞ്ചായത്ത് അദാലത്ത് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തിന്റെ ക്ഷമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി അദാലത്ത് ഉദ്ഘാടനം ചെയ്തു .
വിദ്യാർഥികളുടെ വിവിധ പ്രശ്‌നങ്ങൾ അദാലത്തിൽ ചർച്ച ചെയ്തു. ഈ വർഷം തുല്യതാ ഹയർസെക്കൻഡറി പഠനം പൂർത്തിയാക്കിയ 138 പേർക്ക് ജില്ലാ പഞ്ചായത്തിന്റെ നൂതന പദ്ധതിയിൽ ഉൾപ്പെടുത്തി ഡിഗ്രി കോഴ്സിന് പ്രവേശനം നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
വിദ്യാർഥികളുടെ പ്രശ്‌നങ്ങൾ പരിഹരിച്ച് കോഴ്സ് വിജയകരമായി പൂർത്തിയാക്കാൻ അവസരം ഒരുക്കുമെന്ന് യൂണിവേഴ്സിറ്റി അധികൃതർ ഉറപ്പുനൽകി. യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. സുനിത. എ.പി അധ്യക്ഷത വഹിച്ച ചടങ്ങിൽ സാക്ഷരതാമിഷൻ ജില്ലാ കോർഡിനേറ്റർ പി. പ്രശാന്ത്കുമാർ, ഓഫീസ് സ്റ്റാഫ് പി.വി. ജാഫർ, എ.എസ്. ഗീത, എം.കെ. വസന്ത എന്നിവരും പങ്കെടുത്തു.





Leave a Reply