തലപ്പുഴ വ്യാപാരികളുടെ ലൈസൻസ് പ്രശ്നം: ആം ആദ്മി പാർട്ടി പ്രക്ഷോഭത്തിനൊരുങ്ങുന്നു
തലപ്പുഴ :തലപ്പുഴയിലെ വ്യാപാരികളുടെ വ്യാപാര ലൈസൻസ് പുതുക്കി നൽകാത്ത തവിഞ്ഞാൽ പഞ്ചായത്ത് നടപടിക്കെതിരെ ആം ആദ്മി പാർട്ടി രംഗത്ത്. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പഞ്ചായത്ത് ലൈസൻസ് പുതുക്കി നൽകാത്തത് വ്യാപാരികളുടെ തൊഴിലിനെയും ജീവിതത്തെയും പ്രതിസന്ധിയിലാക്കിയെന്ന് പാർട്ടി ആരോപിച്ചു.
ആം ആദ്മി പാർട്ടിയുടെ ട്രേഡ് വിംഗ് യോഗം ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. എത്രയും പെട്ടെന്ന് ലൈസൻസ് പുതുക്കി നൽകിയില്ലെങ്കിൽ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും, ആവശ്യമെങ്കിൽ വ്യാപാരികൾക്ക് നിയമസഹായം നൽകുമെന്നും പാർട്ടി അറിയിച്ചു.
ആം ആദ്മി പാർട്ടി ട്രേഡ് വിംഗ് പ്രസിഡന്റ് ബേബി ഇല്ലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം, ആം ആദ്മി പാർട്ടി മാനന്തവാടി മണ്ഡലം പ്രസിഡന്റ് മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജോയിന്റ് സെക്രട്ടറി പി.പി. സുനീർ, മുജീബ് റഹ്മാൻ, തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നാസർ എ, ആന്റണി, പ്രകാശ് കാവുങ്ങൽ എന്നിവർ യോഗത്തിൽ സംസാരിച്ചു.





Leave a Reply