സ്മാർട്ട്; ഓഫീസ് മാനേജ്മെന്റ്& ഡിജിറ്റൽ സ്‌കിൽസ് കോഴ്‌സ് സംസ്ഥാനതല ഉദ്ഘാടനം നാളെ
കൽപ്പറ്റ :സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി ആരംഭിക്കുന്ന സ്മാർട്ട്- ഓഫീസ് മാനേജ്മെന്റ് & ഡിജിറ്റൽ സ്‌കിൽസ് കോഴ്‌സിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ഓഗസ്റ്റ് 25)
രാവിലെ 10.30-ന് കണിയാമ്പറ്റ മില്ല്‌മുക്കിലെ ജില്ലാപഞ്ചായത്ത് തൊഴിൽ പരിശീലന കേന്ദ്രത്തിൽ പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു നിർവഹിക്കും. ടിസിദ്ദിഖ് എംഎൽഎ അധ്യക്ഷനാകും.
പബ്ലിക് സർവ്വീസ് കമ്മീഷൻ അംഗീകാരം നേടിയിരിക്കുന്ന ഈ സ്മാർട്ട് കോഴ്‌സ്, സർക്കാർ ഓഫീസുകളിലും വിവിധ സ്ഥാപനങ്ങളിലും ഉയർന്ന ജോലി സാധ്യതകൾ ഒരുക്കുന്നതാണ്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ആളുകൾക്ക് പ്രയോജനപ്പെടുന്ന തരത്തിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പദ്ധതി തുക ഉപയോഗിച്ച് പഠിതാക്കൾക്ക് പഠന സഹായം നൽകാനാകും.





Leave a Reply