April 16, 2026

സ്മാർട്ട്; ഓഫീസ് മാനേജ്മെന്റ്& ഡിജിറ്റൽ സ്‌കിൽസ് കോഴ്‌സ് സംസ്ഥാനതല ഉദ്ഘാടനം നാളെ 

0
IMG_20250824_222006
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി ആരംഭിക്കുന്ന സ്മാർട്ട്- ഓഫീസ് മാനേജ്മെന്റ് & ഡിജിറ്റൽ സ്‌കിൽസ് കോഴ്‌സിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ഓഗസ്റ്റ് 25)

രാവിലെ 10.30-ന് കണിയാമ്പറ്റ മില്ല്‌മുക്കിലെ ജില്ലാപഞ്ചായത്ത് തൊഴിൽ പരിശീലന കേന്ദ്രത്തിൽ പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു നിർവഹിക്കും. ടിസിദ്ദിഖ് എംഎൽഎ അധ്യക്ഷനാകും.

 

പബ്ലിക് സർവ്വീസ് കമ്മീഷൻ അംഗീകാരം നേടിയിരിക്കുന്ന ഈ സ്മാർട്ട് കോഴ്‌സ്, സർക്കാർ ഓഫീസുകളിലും വിവിധ സ്ഥാപനങ്ങളിലും ഉയർന്ന ജോലി സാധ്യതകൾ ഒരുക്കുന്നതാണ്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ആളുകൾക്ക് പ്രയോജനപ്പെടുന്ന തരത്തിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പദ്ധതി തുക ഉപയോഗിച്ച് പഠിതാക്കൾക്ക് പഠന സഹായം നൽകാനാകും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *