കൽപ്പറ്റ മഹല്ല് നബിദിനാഘോഷങ്ങൾക്ക് തുടക്കമായി
കൽപ്പറ്റ: പ്രവാചകൻ മുഹമ്മദ് നബി (സ)യുടെ 1500-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കൽപ്പറ്റ മഹല്ല് നബിദിന സ്വാഗത സംഘത്തിന്റെ ആഭിമുഖ്യത്തിൽ ‘ശൗഖുൽ ജസീൽ’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന നബിദിനാഘോഷങ്ങൾക്ക് തുടക്കമായി. മഹല്ല് വൈസ് പ്രസിഡന്റ് അറക്ക സൂപ്പിക്കുട്ടി ഹാജി പതാക ഉയർത്തി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.
മഹല്ല് ഖത്തീബ് അഹമ്മദ് സ്വാലിഹ് ഹുദവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ഹംസ വട്ടക്കാരി, എം.സി. ഹുസൈൻ ഹാജി, എൻ.പി. ഹുസൈൻ ഹാജി, സയ്യിദ് സ്വാദിഖ് തങ്ങൾ, ഹാരിസ് സം സം, എം.എ. റാഫി മുസ്ലിയാർ, അഷ്റഫ് വേങ്ങാട്, കുഞ്ഞമ്മദ് കട്ടയാട്ട്, കെ.സി. നവാസ് മൗലവി, പോക്കു ന്യൂഫോം, കുന്നുമ്മൽ മുസ്തഫ മുസ്ലിയാർ, എം.പി. സൈതലവി മൗലവി, പി.പി. റഹീം, കെ.കെ. ജംഷീർ, പി.പി. ഷൈജൽ, അമ്മദ് മുണ്ടേരി, സി.പി. നൗഷാദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
തുടർന്നുള്ള ദിവസങ്ങളിൽ മദ്രസ വിദ്യാർത്ഥികൾക്കായി വിവിധ സ്റ്റേജ്, ഓഫ് സ്റ്റേജ് മത്സരങ്ങൾ നടക്കും. സെപ്റ്റംബർ അഞ്ചിന് വൈകുന്നേരം 7 മണിക്ക് ഗ്രാൻഡ് മൗലിദ് സദസ്സും പ്രമുഖ പ്രഭാഷകൻ ഖലീൽ ഹുദവി കാസർഗോഡിന്റെ മദ്ഹ് റസൂൽ പ്രഭാഷണവും നടക്കും. സെപ്റ്റംബർ ആറിന് വൈകുന്നേരം നടക്കുന്ന ‘ഇഷ്ഖ് മജ്‌ലിസി’ന് പ്രമുഖ സൂഫി ഗായകൻ ളിറാർ അമിനി ദ്വീപ് നേതൃത്വം നൽകും.





Leave a Reply