വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ‘ഉണർവ്’ ശില്പശാല സംഘടിപ്പിച്ചു
വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളിലെയും പിടിഎ, മദർ പിടിഎ, എസ്എംസി ഭാരവാഹികൾക്കും പ്രധാനാധ്യാപകർക്കുമായി ‘ഉണർവ്’ എന്ന പേരിൽ ശില്പശാല സംഘടിപ്പിച്ചു. അധ്യാപക രക്ഷാകർതൃ സമിതികളെ ശാക്തീകരിക്കുന്നതിലൂടെ പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളെയും മികവിലേക്കുയർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിശീലന പരിപാടി വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഖമർ ലൈല ടി.എം. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലതിക എം. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാനന്തവാടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സുനിൽകുമാർ എം. ക്ലാസിന് നേതൃത്വം നൽകി. അധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും ത്രിതല പഞ്ചായത്ത് ഭരണസമിതിയും ഒത്തൊരുമിച്ച് പൊതു വിദ്യാലയങ്ങളെ മികവിൻ്റെ കേന്ദ്രങ്ങളായി ഉയർത്താൻ വേണ്ടിയുള്ള പ്രായോഗിക പദ്ധതികൾ അദ്ദേഹം അവതരിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.കെ. സലാം, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ആത്തിക്കബായി, വാർഡ് മെമ്പർമാരായ നാസർ എസ്., ഷമീർ തുരുത്തിയിൽ, മമ്മൂട്ടി മദനി, മൊയ്തു യു., രാഗേഷ് പാലിയാണ തുടങ്ങിയവർ ആശംസകൾ നേർന്നു. പി.ഇ.സി. കൺവീനർ ജോൺസൺ എം.എ. സ്വാഗതവും ഇംപ്ലിമെൻ്റിംഗ് ഓഫീസർ എ.എൽ. സെബാസ്‌റ്റ്യൻ നന്ദിയും പറഞ്ഞു. ബീന ജോണി, റഷീദ് കാരപ്പറമ്പൻ, മുഹമ്മദ് ഷാഫി, അഷ്‌റഫ് എം., അബ്‌ദുള്ള കുന്നത്ത് തുടങ്ങിയവർ പൊതു ചർച്ചയിൽ പങ്കെടുത്തു.




Leave a Reply